Tuesday 19 March 2024




കാളിദാസന്‍ -ആവിഷ്ക്കാരസ്വാതന്ത്യ്രത്തിന്‍റെ രക്തസാക്ഷി

By SUBHALEKSHMI B R.10 Oct, 2017

imran-azhar

ചരിത്രത്തിന്‍റെ അതോ ചരിത്രകാരന്മാരുടെയോ ഉദാസീനതകൊണ്ട് അവ്യക്തമായ ഒരു കാവ്യജീവിതത്തിന്‍റെ , കവികളുടെ രാജകുമാരന്‍റെ ജീവിതം ആസ്പദമാക്കി
കെ.സി.അജയകുമാര്‍ രചിച്ച കാളിദാസന്‍ എന്ന നോവലിനെക്കുറിച്ചുളള 20 പഠനങ്ങളുടെ സമാഹാരമാണ് കാളിദാസന്‍ ~ആവിഷ്ക്കാരസ്വാതന്ത്യ്രത്തിന്‍റെ രക്തസാക്ഷി എന്ന പുസ്തകം. അഗ്ന ിയിലാരംഭിച്ച് അഗ്നിയിലവസാനിക്കുന്ന ഈ നോവല്‍, ദര്‍ശനശക്തികൊണ്ടും രചനാലക്ഷ്യങ്ങള്‍കൊണ്ടും ആഖ്യാനതന്ത്രങ്ങള്‍ കൊണ്ടും അതുല്യമായൊരു സംവിധാനഭംഗിയാണ് പ്രദാനം ചെയ്യ ുന്നതെന്ന് സന്പാദകനായ റ്റോജി വര്‍ഗ്ഗീസ് റ്റി പരിചയപ്പെടുത്തുന്നു. എഴുത്തുകാരന്‍ തന്‍റെ നോവലിന് പ്രമേയമായ കാലാതാതീതനായ പ്രതിഭയെ എത്രമാത്രം ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് ഓരോ പഠനവും വിലയിരുത്തുന്നു.

 

കാളിദാസന്‍റെ വ്യക്തീജിവതത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ ഭൂമികയെയും സഞ്ചാരപഥങ്ങളെയും കുറിച്ചും വ്യക്തമായ അടയാളപ്പെടുത്തലുകളുടെ അഭാവത്തിലും
അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ നല്‍കുന്ന സൂചനകളിലൂടെ അവയിലേക്ക് വിരല്‍ചൂണ്ടാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. കാളിദാസകാവ്യങ്ങളുടെ അന്തസ്സത്ത ആത്മസാത്കരിച്ചുകൊണ്ടാണ് നോവലിലെ കഥാനായകന്‍റെ സ്വഭാവചിത്രണം നടത്തിയിരിക്കുന്നതെന്ന് ഡോ.ആര്‍സു തന്‍റെ പഠനത്തില്‍ നിരീക്ഷിക്കുന്നു.

കാളിദാസനെക്കുറിച്ച് കാലാകാലങ്ങളായി പ്രചരിച്ചുപോന്ന കഥകളെ പുടപാകം ചെയ്ത് തന്‍റെ സൃഷ്ടിയായ കാളിദാസന് പാകത്തില്‍ ഉടച്ചുവാര്‍ക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നതെന്ന് ഡോ.എം.എന്‍.രാജന്‍ ചൂണ്ടിക്കാട്ടുന്നു. കാളിദാസകൃതികളുടെ ഉളളടക്കത്തിന്‍റെ രൂപരേഖകളും അവയുടെ രചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആവേഗങ്ങളും സൂക്ഷ്മമായ സാങ്കല്പികതയോടെ നോവലില്‍ ആഖ്യാനം ചെയ്തിട്ടുണ്ടെന്ന് ഡോ.സോമന്‍ നെല്ലിവിള സാക്ഷ്യപ്പെടുത്തുന്നു.

 

ആവിഷ്ക്കാരസ്വാതന്ത്യ്രത്തിലേക്കുളള കടന്നുകയറ്റത്തിന്‍റേതായ ഒരു സാമൂഹിക സാഹചര്യം നിലനില്‍ക്കെ ഇതിന്‍റെ ആദ്യ രക്തസാക്ഷിയാണ് കാളിദാസനെന്ന് അജയകുമാര്‍ നോവലിലൂടെ പറഞ്ഞുവയ്ക്കുന്നു. എന്നാല്‍ താന്‍ അത്തരമൊരു മുന്‍വിധിയോടെയല്ല എഴുതിത്തുടങ്ങിയതെന്നും നോവല്‍ അങ്ങനെ സംവദിക്കുന്നുവെങ്കല്‍ അത് സ്വാഭാവിമാണെന്നും അജയകുമാര്‍ പറയ ുന്നു. എന്തായാലും അസഹിഷ്ണുതകള്‍; പ്രത്യേകിച്ചും തുറന്നെഴുത്തുകളോടും പറച്ചിലുകളോടും ; വല്ലാതെ പെരുകിയ ഇക്കാലത്ത് അജയകുമാറിന്‍റെ കാളിദാസന്‍ വായിച്ചിരിക്കണമെന്ന് ഓരോ പഠനവും ആഹ്വാനം ചെയ്യുന്നു.

സന്പാദകന്‍: റ്റോജി വര്‍ഗ്ഗീസ് റ്റി.
കറന്‍റ് ബുക്സ്
വില:175 രൂപ