By Subha Lekshmi B R.17 May, 2017
നിരവധി ആരാധകരുളള എഴുത്തുകാരനാണ് അമിഷ് ത്രിപാഠി. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ സീത, വാരിയര്‍ ഓഫ് മിഥിലയുടെ ട്രെയ്ലറാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
സീതാ ദേവിയുടെ ഇതുവരെ കാണാത്ത രൂപമാണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുക.കാട്ടില്‍ ദണ്ഡുമായി ആയോധന കല പരിശീലിക്കുന്ന സീതയാണ് ട്രെയിലറിലുളളത്.
അമിഷും അലിയ ഭട്ടും ചേര്‍ന്നാണ് ഫേസ്ബുക്കിലൂടെ സീത വാരിയര്‍ ഓഫ് മിഥിലയുടെ ട്രയിലര്‍ പുറത്തിറക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട ദേവിയുടെ പുതുരൂപം കണ്ട ആരാധകര്‍ വന്പ്രത ികരണമാണ് ട്രയിലറിന് നല്കിക്കൊണ്ടിരിക്കുന്നത്.
പരന്പരാഗത ചിന്തകളെ ഭേദിക്കുന്ന പോരാളിയാണ് തന്‍െറ സീത എന്ന് അമിഷ് ത്രിപാഠി നേരത്തെ വ്യക്തമാക്കിയിരുന്നു. പുസ്തകത്തിന്റെ കവര്‍ ചിത്രവും അത്തരത്തിലുള്ളതാണ്.അമിഷിന്െറ രാമചന്ദ്ര സീരിസിലെ രണ്ടാമത് പുസ്തകമാണ് സീത~വാരിയര്‍ ഓഫ് മിഥില. ആദ്യ പുസ്തകമായ സിയോണ്‍ ഓഫ് ഇക്ഷ്വാകുവിലൂടെ വായനക്കാര്‍ അതുവരെ കണ്ടിട്ടില്ളാത്ത ശ്രീരാമനെയാണ് അമിഷ് അവതരിപ്പിച്ചത്. അതിന് മുന്‍പ് പുറത്തിറങ്ങിയ ശിവപുരാണത്രയത്തിലെ അമിഷിന്െറ മൂന്ന് പുസ്തകങ്ങളും വന്‍ ഹിറ്റായിരുന്നു.