Tuesday 19 March 2024




നഷ്ടപ്പെട്ട നീലാംബരിയും മറ്റ് കഥകളും .....

By Greeshma G Nair .13 Feb, 2017

imran-azhar

 

 


കേരളീയ സ്ത്രീത്വത്തെ ദാമ്പത്യത്തിന്റെ ശ്രുതിഭംഗങ്ങളില്‍ നിന്നും നിന്നും വീണ്ടെടുക്കുകയായിരുന്നു മാധവികുട്ടി. ദാമ്പത്യത്തിന്റെ വിഹ്വലതകളോട് കലഹിച്ച് വീടിനപ്പുറമുള്ള ലോകത്തേയ്ക്കും സ്‌നേഹം പടര്‍ത്താന്‍ ശ്രമിച്ച കഥാകാരി. ആ മനസ്സ് അനന്തവിഹായസിലും ജലാശയങ്ങള്‍ക്കും, മീതെ പറന്നു നടന്നു.

 

സ്ത്രീ സ്വത്വത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്ന കഥകൾ നഷ്ടപ്പെട്ട നീലാംബരിയും മറ്റ് കഥകളും എന്ന പുസ്തകത്തെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. പ്രണയിനിയുടെ വികാരതീഷ്ണത, ബാല്യത്തിന്റെ നിഷ്കളങ്കത, മാതൃത്വത്തിന്റെ മഹത്വം, സ്ത്രീയുടെ സഹജമായ നിഷ്ക ളങ്കത, ചാപല്യം എന്നിങ്ങനെയുള്ള വിവിധ ഭാവങ്ങളാണ് സമാഹാരത്തിലെ കഥകളില്പ്ര തിഫലിക്കുന്നത്.

 

കൗമാരത്തില് തനിക്ക്നഷ്ടപ്പെട്ടുപോയ പ്രണയം തേടി മധുരയിലെത്തുന്ന ഡോക്ടര് സുഭദ്രയുടെ കഥയാണ് നഷ്ടപ്പെട്ട നീലാംബരി പറയുന്നത്. മധുര വിട്ട് മദ്രാസില്പ ഠിച്ചപ്പോഴും പിന്നീട് ഭര്ത്താ വിനൊപ്പം കോഴിക്കോട്ട് ജീവിച്ചപ്പോഴും മധുര ഒളിമങ്ങാത്ത ഓര്മ യായി സുഭദ്രയുടെ മനസില്ത ങ്ങിനിന്നിരുന്നു. മുല്ലയും പിച്ചകവും ജമന്തിയും മണക്കുന്ന തെരുവുകളില് മധുരമീനാക്ഷി ക്ഷേത്രത്തിന്റെ തണുത്ത അകത്തളങ്ങളില്സു ഭദ്ര അന്വേഷിച്ചത് നഷ്ടപ്പെട്ട നീലാംബരിയെ മാത്രമായിരുന്നില്ല, തന്റെ സ്വത്തം തന്നെയായിരുന്നു.

 


സോനാഗാച്ചിയുടെ  തെരുവിൽ   പണ്ടെന്നോ താൻ  പരിചയപ്പെട്ട ലൈംഗിക തൊഴിലാളിയായ അമലയെ തിരഞ്ഞു പോകുന്ന രാജേന്ദ്രന്റെ കഥയാണ് സോനഗാച്ചി പറയുന്നത്. ഭര്ത്താ വിനും മക്കള്ക്കും വേണ്ടി വിശ്രമമില്ലാതെ പണിയെടുത്തിട്ടും അവരില്നി ന്ന് അവഗണന നേരിടേണ്ടിവന്ന ഒരു വീട്ടമ്മയുടെ കഥയാണ് കോലാട്. ഇതിനോട് സമാന സ്വഭാവം പുലര്ത്തു ന്നതാണ് അമ്മയും മകനും എന്ന കഥ. ഇവിടെ മകന് അമ്മയുടെ സാമീപ്യം ഇഷ്ടപ്പെടുന്നില്ല. അവരുടെ ചോദ്യങ്ങള് അസഹ്യമാവുകയാണ്.

 

ഭര്ത്താ വിന്റെ മരണത്തോടെ ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോകുന്ന ഒരു കലാകാരിയെയാണ് നഗ്നശരീരങ്ങള്എ ന്ന കഥയില്മാ ധവിക്കുട്ടി വരച്ചുകാട്ടുന്നത്. രണ്ടാനച്ഛനാല്ബ ലാത്സംഗം ചെയ്യപ്പെട്ട് ഒരു വേശ്യാലയത്തില്എ ത്തുന്ന രുഗ്മിണി എന്ന പെണ്കു ട്ടിയുടെ കഥയാണ് രുഗ്മിണിക്കൊരു പാവക്കുട്ടി. ഒരു വേശ്യാലയത്തിലെ സ്ത്രീകളുടെ ജീവിതവും അരക്ഷിതാവസ്ഥയും വ്യക്തമാക്കുന്ന കഥ അരക്ഷിതമായ അവരുടെ ജീവിതങ്ങളെ പകര്ത്തു ന്നു. എന്നാൽ മനുഷ്യത്വം മരവിക്കാത്ത ഒരു മനുഷ്യന്റെ മനസിനെക്കൂടി കഥയില് പകർത്തുകയാണ് കഥാകാരി ഇവിടെ.

 

സ്വവര്ഗ ലൈംഗികത ചർച്ച ചെയ്യുന്ന കഥയാണ് ചന്ദനമരങ്ങൾ . കൗമാരത്തിലെ കളിക്കൂട്ടുകാരായിരുന്ന ഷീലയും കല്യാണിക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ ആവിഷ്കാരമാണ് ചന്ദനമരങ്ങൾ .

 

ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിലും നിറഞ്ഞുനില്ക്കു ന്നത് സ്ത്രീയുടെ വിവിധ ഭാവങ്ങളാണ്.
യാഥാർഥ്യവും ഭാവനയും ഇടകലർന്ന കഥാലോകത്തിൽ നിർവചനങ്ങളില്ലാത്ത സ്ത്രീയുടെ സ്വത്വം അവർ തുറന്നുകാട്ടി.