കനത്ത മഞ്ഞില്‍ നിന്ന് രക്ഷനേടാന്‍ ഐസ് പാളികള്‍ കൊണ്ടു തന്നെ നിര്‍മിക്കുന്ന വീടുകളാണ് എസ്കിമോകളുടെ വീടുകളാണ് ഇഗ്ലൂകള്‍ .
നമ്മൾ പൊതുവെ വണ്ണം കൂടിയാലോ കൊളസ്ട്രോൾ കൂടിയാലോ എന്നൊക്കെ കരുതി നട്സ് കഴിക്കാത്തവരാണ് ,എന്നാൽ ഇനി ഒട്ടു ആശങ്കയില്ലാതെ നട്സ് ശീലമാക്കാം. നിങ്ങൾ നാലത്തുവയസു കഴിഞ്ഞവരാണോ എങ്കിൽ ഇനിമുതൽ ദിവസവും ഓരോ പിടി നട്സ് കഴിച്ചു തുടങ്ങാം. നടസ് കഴിക്കുന്നത് ഭാവിയില്‍ ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം : പണിയെടുത്ത് ക്ഷീണിച്ച് മടങ്ങുമ്പോൾ വീരപ്പന്റെ കടയിലെ ഭക്ഷണം, അത് നിർബന്ധമാണ്. ഒരാളുടെയല്ല എല്ലാവരുടെയും അവസ്ഥ ഇതാണ്. എരിവിനൊട്ടും കുറവില്ലാത്ത ചിക്കൻപെരട്ടും പൊറോട്ടയും പിന്നെ ബീഫ് കറിയും മിതമായ വിലയിൽ കിട്ടുന്ന കടകളിലൊന്നാണ് മാണിക്കവിളാകത്തെ വീരപ്പന്റെ തട്ടുകട. 1984 ലാണ് ഈ കട തുടങ്ങുന്നത്. ഇപ്പോഴത്തെ കടയുടമയായ മാഹിന്റെ അച്ഛൻ തുടങ്ങിയ ചെറിയ ഹോട്ടലാണ് പിന്നിട് വീരപ്പന്റെ തട്ടുകടയായി വളർന്നത്.വീരപ്പനെപ്പോലെ മീശ ചുരുട്ടി നടന്ന മനുഷ്യന് വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ ഒരു ഓമനപ്പേര് നൽകി അതാണ് വീരപ്പൻ.
ഓണസദ്യയിൽ ഇല ഇടുമ്പോൾ ഇലയുടെ ഒരു അറ്റത്ത് കായ വറുത്തതും,ശർക്കര ഉപ്പേരിയും നിർബന്ധമാണ്. മലയാളികൾക്കിടയിൽ പ്രിയപ്പെട്ട വിഭവങ്ങളാണ് ഇത്
സദ്യയില്‍ ഒഴിച്ചുകൂടാനാവാത്തവയാണ് അച്ചാറുകള്‍. ഓണസദ്യയ്ക്കുമതേ. കടുമാങ്ങയും, ഇഞ്ചിക്കറിയും, നാരങ്ങാ അച്ചാറും ഓണസദ്യയ്ക്ക് കൂടിയേ തീരു. തൃശ്ശൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ചെറുനാരങ്ങ അച്ചാറിന് പകരം വടുകപ്പുളി നാരങ്ങാക്കറ ിയാണ് പ്രധാനം. ഇതാ നാവില്‍ വെളളമൂറുന്ന അച്ചാറുകളുടെ രുചിക്കൂട്ടുകള്‍ ..
നിരവധി ഐതീഹ്യങ്ങളാല്‍ സമ്പന്നമാണെങ്കിലും ഓണം പ്രധാനമായും വിളവെടുപ്പ് ഉത്സവമാണ്. ഓണം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേയ്ക്ക് ഓടി എത്തുന്നത് ഓണസദ്യയാണ്.
പ്രഭാത ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെട്ട നമ്മളില്‍ പലരുടെയും ഒരു ഇഷ്ട വിഭവമാണ് ഇഡ്ഡലി. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷ്യവസ്തുവായ ഇഡ്ഡിക്കൊപ്പം സാമ്പാറോ, ചട്ണിയോ കൂടെയുണ്ടെങ്കില്‍ രുചിചേരുവകള് ഒത്തിണങ്ങിയ ഈ പ്രഭാത ഭക്ഷണം ആരോഗ്യത്തിനും അത്യുത്തമമാണ്. ആവിയില്‍ വേവിച്ചെടുക്കുന്നതിനാല്‍ ഇത് ശരീരത്തിനും ഉത്തമമായ ഇഡ്ഡലി എത്രവേണമെങ്കിലും കഴിക്കാം. എന്നാല്‍, ചില അവസരങ്ങള്‍ ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ പുതിയ കണ്ടെത്തല്‍.
കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ള, മുതിര്‍ന്നവര്‍ക്കും ചോകേ്ളറ്റ് ഇഷ്ടമാണ്. എന്നാല്‍, ഇത് ആരോഗ്യത്തിന് ഏറെ ദേഷമാണെന്ന് ചിലര്‍ അഭിപ്രായപെ്പടുന്നു. ആരോഗ്യത്തിന് മാത്രമല്ള, പല്ളിനും നല്ളതല്ള ചോകേ്ളറ്റ്. എന്നാല്‍, ചോകേ്ളറ്റില്‍ തന്നെ നല്ളതും ചീത്തയുമെല്ളാമുണ്ട്. ഡാര്‍ക് ചോകേ്ളറ്റിന് പൊതുവേ ആരോഗ്യഗുണങ്ങള്‍ ഒരുപാടുണ്ട്. ഡാര്‍ക് ചോകേ്ളറ്റ് കഴിച്ചാല്‍ ദോഷങ്ങളെക്കാള്‍ ഏറെ ഗുണങ്ങളുണ്ട്. ഡാര്‍ക് ചോകേ്ളറ്റ് കഴിക്കുന്നതിലൂടെ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തം ശുദ്ധികരിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് ഇത് ഏറെ നല്ളതാണ്. അത് മാത്രമല്ള, ഡാര്‍ക് ചോകേ്ളറ്റിലെ പോഷകങ്ങള്‍ ബാക്ടീരിയകളെ കൊല്ളുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ബെംഗളൂരു: സാധാരണ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ് ടി ഈടാക്കില്ലെന്ന് വിശദീകരണം നല്കി സര്‍ക്കാര്‍. പൊറോട്ട പ്രേമികളുടെ പ്രതിഷേധം കനത്തോടെയാണ് തണുപ്പിച്ച , പാക്കറ്റിലെത്തുന്ന പൊറോട്ടയ്ക്കാണ് നികുതി കൂട്ടിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കടകളില്‍ ചൂടോടെ വില്‍ക്കുന്ന പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കൂവെന്നും കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങിന്റെ കുറിപ്പില്‍ പറയുന്നു.
നമ്മുടെ ഭക്ഷണശീലങ്ങള്‍ തന്നെയാണ് പലപ്പോഴും രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നത്. ദോഷകരമായ ഭക്ഷണവും ഭക്ഷണ ശീലങ്ങളും അനാരോഗ്യത്തിന് കാരണമാകും. ഒരു ദിവസത്തില്‍ മൂന്ന് പ്രധാന ഭക്ഷണമെന്നാണ് പറയുന്നത്. ഈ മൂന്ന് കണക്കില്‍ ഏറ്റവും പ്രധാനം പ്രഭാത ഭക്ഷണം തന്നെയാണ്. പിന്നെ ഉച്ചഭക്ഷണവും അത്താഴവും. ഇതില്‍ ഉച്ചഭക്ഷണത്തിന് കാര്യമായ നിയമങ്ങളില്ല.