Friday 20 October 2017

അറേബ്യൻ പാസ്ത തയ്യാറാക്കാം .....

By BINDU PP.03 May, 2017

imran-azhar

 

 

 

പാസ്ത നൂഡില്‍സുമായി സാമ്യമുള്ള ഒരു ഇറ്റാലിയന്‍ വിഭവമാണ്. പാസ്ത കൊണ്ട് വ്യത്യസ്തമായ പല രുചികളും ഒരുക്കാം. അറേബ്യന്‍ രീതിയില്‍ വളരെ എളുപ്പത്തില്‍ പാസ്ത കൊണ്ട് ഒരുക്കാവുന്ന വിഭവമാണ് ഇത്.

ആവശ്യമുള്ള സാധനങ്ങള്‍

1. പാസ്ത - 500ഗ്രാം
2. കുരുമുളക് പൊടി - 1 ടീസ്പൂണ്‍
3. എല്ലില്ലാത്ത ചിക്കന്‍ - 200 ഗ്രാം
4. മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
5. സവാള - 200 ഗ്രാം
6. തക്കാളി - 3 എണ്ണം
7. ഉണക്കമുളക് - 10 എണ്ണം

8. കാപ്‌സിക്കം - ഒന്ന്
9. ചീസ് - 50 ഗ്രാം
10. ഒലീവ് ഓയില്‍ - 100 ഗ്രാം
11. മുട്ട - ഒന്ന്
12. ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്‍
13. വെള്ളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

പാസ്ത വേവിച്ച് വെയ്ക്കുക. ചിക്കന്‍ മഞ്ഞളും കുരുമുളകും ചേര്‍ത്ത് വേവിച്ച് ചെറുതാക്കി മുറിച്ച് വെയ്ക്കണം. ഒരു നോണ്‍സ്റ്റിക്ക് പാനില്‍ ഒലീവ് ഓയില്‍ ഒഴിച്ച് പത്ത് മിനിറ്റ് സവാള, കാപ്‌സിക്കം എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളി, ഇഞ്ചി, വെള്ളുത്തുള്ളി ഉണക്കമുളക് (ചതച്ചത്) എന്നിവ ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് വഴറ്റുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കണം നന്നായി മൊരിഞ്ഞുവരുമ്പോള്‍ പാസ്ത വേവിച്ചത് ചേര്‍ക്കണം. ഒരു മുട്ട ഉടച്ച് ഒഴിക്കണം. 5 മിനിറ്റ് ചെറിയ തീയില്‍ ഇളക്കണം. ചീസ് ഗ്രേറ്റ് ചെയ്തതും മല്ലിയിലയും വെച്ച് അലങ്കരിക്കാം.