By BINDU PP.16 May, 2017
ഓംലറ്റ് നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. എല്ലാവരുടെയും പ്രിയപ്പെട്ട വിഭവമാണ് ഓംലറ്റ്. എന്നാൽ മിക്സഡ് ഓം ലെറ്റ് പലർക്കും അറിയില്ല. നമുക്കതൊന്നു പരീക്ഷിച്ചാലോ ? നോക്കാം എങ്ങനെ മിക്സഡ് ഓം ലെറ്റ് ഉണ്ടാക്കുക എന്ന് നോക്കാം നമുക്ക് .........
ആവശ്യമുള്ള സാധനങ്ങൾ
1.മുട്ട - നാലെണ്ണം
2.വേവിച്ച് മിന്‍സു ചെയ്ത മാട്ടിറച്ചി - കാല്‍കപ്പ്
3.എണ്ണ – ആവശ്യത്തിനു
4.സവാള നീളത്തില്‍ കനം കുറച്ചരിഞ്ഞത് - അരകപ്പ്
5.പച്ചമുളക് ചെറുതായി വട്ടത്തിലരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
6.ഇഞ്ചി കൊത്തിയരിഞ്ഞത് - ചെറിയ സ്പൂണ്‍
7.കാരറ്റ് ഗ്രേറ്റ് ചെയ്തത് - കാല്‍കപ്പ്
8.ബീന്‍സ് നീളത്തിലരിഞ്ഞ് പകുതി വേവിച്ചത് - കാല് കപ്പ്
9.കാബേജ് ചെറുതായരിഞ്ഞത് - കാല് കപ്പ്
10.സെലറി പൊടിയായി അരിഞ്ഞത് - വലിയ സ്പൂണ്‍.
11.കുരുമുളകു പൊടി - അര സ്പൂണ്‍
12.ചോറ് അരച്ചത് - അരക്കപ്പ്
13.ഉപ്പ് - പാകത്തിന്
14.ഗരം മസാല – അര സ്പൂണ്‍.
15.മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
എണ്ണയും മുട്ടയുമൊഴിച്ചുള്ള ചേരുവകള്‍ ഒരു പാത്രത്തിലാക്കി ഒരുമിച്ചു ചേര്‍ക്കുക. മുട്ട ബീറ്റു ചെയ്ത് ഇതില്‍ ചേര്‍ക്കുക. എല്ലാം മിക്സ് ചെയ്ത് കാഞ്ഞ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഓം ലെറ്റാക്കി ഉണ്ടാക്കിയെടുക്കുക