Saturday 21 October 2017

വീട്ടിൽ തയ്യാറാക്കാവുന്ന ഗോതമ്പ് ഹൽവ .............

By BINDU PP.07 Apr, 2017

imran-azhar

 

 

 

ഹൽവ എല്ലാവർക്കും ഇഷ്ടമാണ് പക്ഷെ പലർക്കും വീട്ടിൽ ഇത് ഉണ്ടാക്കാൻ സാധിക്കാത്ത പ്രശ്‍നം ഉണ്ട്.ഇത് എളുപ്പത്തിൽ തയ്യറാക്കാവുന്ന ഹൽവയാണ്.വീട്ടിൽ പരീക്ഷിക്കാവുന്ന ഹൽവ ഉണ്ടാക്കാം നമുക്ക്.

 

ആവശ്യമുള്ള സാധനങ്ങൾ 

ആട്ട -ഒരു കപ്പ്‌
പഞ്ചസാര -ഒരു കപ്പ്‌
വെള്ളം -രണ്ടു കപ്പ്‌
ബദാം -10 എണ്ണം
നെയ്യ് -നാല് സ്പൂണ്‍

 

തയ്യാറാക്കുന്ന വിധം :


ഒരു പാന്‍ ചൂടാകുമ്പോള്‍ നെയ്യ് ഒഴിക്കുക..നെയ്യ് ചൂടായി വരുമ്പോള്‍ ബദാം ചേര്‍ത്തു നന്നായി വറുക്കുക ,ചെറിയ തീയില്‍ ആണ് ഇത് വറുത്തു എടുക്കേണ്ടത്.അതിനു ശേഷം ആട്ട ചേര്‍ത്ത് ഇളക്കിക്കൊണ്ടേ ഇരിക്കുക.അതിലേക്കു വെള്ളവും പഞ്ചസാരയും ചേര്‍ത്തു ഇളക്കുക. ഇത് വളരെ കട്ടിയായ ഒരു മിശ്രിതം ആകുന്നതുവരെ ഇളക്കികൊടുക്കുക.ഒരു രണ്ടു മിനിറ്റ് വേവിച്ചതിനു ശേഷം വാങ്ങി വെയ്ക്കുക.ഈ മിശ്രിതം ഇഷ്ട്ടമുള്ള ആകൃതിയില്‍ ഉള്ള ഒരു മോള്‍ഡില്‍ നിരത്താവുന്നതാണ്.ബദാം കൊണ്ട് അലങ്കരിച്ചു ചൂടോടെ ഉപയോഗിക്കാം.