Thursday 14 December 2017

നല്ല നാടന്‍ നെല്ലിക്കാ ചമ്മന്തി ഉണ്ടാക്കിയാലോ...?

By sruthy sajeev .02 Dec, 2017

imran-azhar


നെല്ലിക്ക - 8 -10
തേങ്ങ തിരുമ്മിയത് - 1 കപ്പ്
ചെറിയ ഉള്ളി 4 - 5 കഷ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
കറിവേപ്പില - ഒരു കൊത്ത്
ഉപ്പ് - ആവശ്യത്തിന്
എരിവുള്ള മുളക് (കാന്താരി മുളകായാല്‍ കൂടുതല്‍ നല്ലത്) 6-7 എണ്ണം


പാചകം ചെയ്യുന്ന വിധം


നെല്ലിക്ക 10 മിനുട്ട് ആവിയില്‍ വേകിക്കുക. വേകിച്ച നെല്ലിക്കയില്‍ നിന്നും കുരു നീക്കം ചെയ്യുക. ചെറിയ ഉള്ളിയും ഇഞ്ചിയും , മുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പ്
ചേര്‍ത്ത് ചതയ്ക്കുക. ഇതിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് അരയ്ക്കണം. തിരുകി വച്ചിരിക്കുന്ന തേങ്ങയും ചേര്‍ത്ത് നന്നായി കല്ലില്‍ അരയ്ക്കണം. അരച്ച ചമ്മന്തി വെള്ളം
തൊടാതെ കൈ കൊണ്ട് ഉരുട്ടി എടുക്കണം. നല്ല നാടന്‍ നെല്ലിക്കാ ചമ്മന്തി റെഡി. ഇപ്പൊ തന്നെ വായില്‍ വെള്ളം നിറയുന്നില്ലേ....കഞ്ഞിയ്‌ക്കൊപ്പവും ചോറിനൊപ്പവും
ബെസ്റ്റാണേ...