Thursday 21 September 2017

അവിയല്‍ കഥയും കൂട്ടും...

By sruthy sajeev .25 Aug, 2017

imran-azhar


ഓണസദ്യയ്ക്ക് പ്രധാനിയാണ് അവിയല്‍. അവിയലിന്റെ ചരിത്രം വളരെ രസകരമാണ്. സ്വാതി തിരുനാളിന്റെ സഭയിലെ കവിയായ ഇരയിമ്മന്‍ തമ്പിയാണ് അവിയല്‍ കണ്ടു പിടിച്ചതെന്നാണ് ചരിത്രം. ഒരിക്കല്‍ കൊട്ടാരത്തില്‍ ഒരു ഊട്ടു നടന്നപേ്പാള്‍ കറി തികയാതെ വരികയുണ്ടായി . അപേ്പാള്‍ രാജാവും പരിചാരകരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു . ബുദ്ധിമാനായ ഇരയിമ്മന്‍ തമ്പി പാചകശാലയില്‍ പോയി നോക്കിയപേ്പാള്‍ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളില്‍ കുറെ ഭാഗങ്ങള്‍ വെറുതെ കളഞ്ഞിരിക്കുന്നതാണ് .

 

തമ്പി ഉടനെ അവിടെക്കിടന്ന അരിഞ്ഞെറിഞ്ഞിരുന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്‌ളാം പെറുക്കിയെടുത്ത് അതില്‍ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്തു .അവയെല്‌ളാം കൂടി ഏതാണ്ട് രണ്ടു വലിയ വട്ടികള്‍ നിറച്ചുണ്ടായിരുന്നു . അതിനെയെല്‌ളാം കൂടി ഒരു പാത്രത്തിലിട്ട് വേവിച്ച് എരിശേ്ശരി എന്ന കറിയുണ്ടാക്കാന്‍ ശ്രമിച്ചപേ്പാള്‍ പാചകമറിയാത്ത ഇരയിമ്മനും ബന്ധുവായ ബ്രാഹ്മണൻ ും കൂടിയുണ്ടാക്കിയത് വേറെയൊരു കൊഴുത്ത സാധനമായി . അവ ചോറിനു വിളമ്പിയപേ്പാള്‍ , അതിന്റെ അസാധ്യരുചിയും മണവും കണ്ടു ആള്‍ക്കാര്‍ തമ്മില്‍ പിടിവലിയായത്രേ . തമ്പുരാനും കുറെയധികം ഭകഷിച്ചു .

 

പിന്നീട് ഈ സാധനംതന്നെ ഇരയിമ്മന്‍ തമ്പി അവിയല്‍ എന്ന് പേരിടുകയും അതിനെ നേരത്തെ ഉണ്ടാക്കിയ രീതിയില്‍ ഒന്നുകൂടെ ഉണ്ടാക്കുകയും ചെയ്തു . അപേ്പാള്‍ അത് മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ രുചികരമായിത്തീര്‍ന്നു . അങ്ങനെ അവിയല്‍ ഉണ്ടായി. ചരിത്രം എന്തായാലും അവിയല്‍ മലയാളിയുടെ പ്രിയ വിഭവമായി മാറി. സ്വാദിഷ്ടവും ആരോഗ്യദായകവുമാണ് അവിയല്‍. പ്രാദേശീകമായ വ്യത്യാസങ്ങള്‍ എല്ലാത്തിലെന്ന പോലെ അവിയലിനും ഉണ്ട്.

 

തയ്യാറാക്കുന്ന വിധം 

 


പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞത് (വെള്ളരിക്കാ, അച്ചിങ്ങപയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍, കാരറ്റ് )

പച്ചമുളക് രണ്ടായി പിളര്‍ന്നത്  -  അഞ്ച്

മുളകുപൊടി                             - അര ടീസ്പൂണ്‍

മഞ്ഞള്‍പൊടി                            - കാല്‍ ടീസ്പൂണ്‍

തിരുമ്മിയ തേങ്ങ                       -  അരക്കപ്പ്

ജീരകം                                       -  കാല്‍ ടീസ്പൂണ്‍

പച്ചമുളക്                                  - നാല്

കറിവേപ്പില                               - ഒരു തണ്ട്


പുളിക്കുവേണ്ടി                         - (പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ക്കാം)

വെളിച്ചെണ്ണ                               - രണ്ടു ടീസ്പൂണ്‍

ഉപ്പ്                                           - ആവശ്യതിന്

തയാറാക്കുന്ന വിധം

പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ( തിരുമിയ തേങ്ങ, ജീരകം, പച്ചമുളക്, ചെറിയ ഉള്ളി ഇവ തരു തരുപ്പായി അരച്ചെടുക്കുക) ചേര്‍ക്കുക . തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങുക. അവിയല്‍ റെഡി.