Tuesday 17 October 2017

കൊതിയൂറും ഓണസദ്യ

By sruthy sajeev .10 Aug, 2017

imran-azhar


നിരവധി ഐതീഹ്യങ്ങളാല്‍ സമ്പന്നമാണെങ്കിലും ഓണം പ്രധാനമായും വിളവെടുപ്പ് ഉത്സവമാണ്. ഓണം എന്ന് കേള്‍ക്കുമ്പോള്‍ മനസ്‌സിലേയ്ക്ക് ഓടി എത്തുന്നത് ഓണസദ്യയാണ്. പണ്ട് ദാരിദ്രത്തിന്റെയും വറുതിയുടെയും കാലത്ത് ആണ്ടില്‍ ഒരിക്കലുള്ള വിഭവ സമൃദ്ധമായ സദ്യയാണ് ഓണം.

 

അതിനാല്‍ തന്നെ ഓണത്തിനായുള്ള കാത്തിരിപ്പ് എന്നതിനപ്പുറം ഓണസദ്യയ്ക്കായ
ുള്ള കാത്തിരിപ്പ് തന്നെയായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ല്. എന്നും സമൃദ്ധിയില്‍ ഉണ്ണുന്ന ഈ തലമുറയ്ക്ക് ഓണസദ്യ ഒരു പുത്തരിയല്ല. ഓണസദ്യ ഉണ്ടാക്കുന്നതിനും വിളമ്പുന്നതിനും േ്രപത്യക ചിട്ടവട്ടങ്ങളുണ്ട്.

 

പ്രാദേശീകമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ചിട്ട വട്ടങ്ങള്‍ സദ്യയ്ക്ക് ഒരുപോലെയാണ്.
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശേ്ശരി തുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയവയാണ് സദ്യയുടെ പ്രധാനപെ്പട്ട വിഭവങ്ങള്‍.

 


സദ്യ വിളമ്പുന്നതിനും സദ്യ ഉണ്ണുന്നതിനും അതിന്റെതായ രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു വേണം സദ്യ വിളമ്പാന്‍.നാക്കില തന്നെ വേണം സദ്യക്ക്. ഇലയുടെ നാക്ക് ഇടതു വശത്തുവേണം വരാന്‍. പപ്പടം ഇലയുടെ ഏറ്റവും ഇടതു വശത്തും, പപ്പടത്തിന്റെ മുകളില്‍ പഴം വെയ്ക്കും. പപ്പടത്തിന്റെ വലതു വശത്തു ഉപ്പും വെക്കും. ഇലയുടെ ഇടതു വശത്ത് മുകളില്‍ ഏത്തക്ക ഉപേ്പരി, താഴെ ശര്‍ക്കര പുരട്ടി. ഇതാണ് ഉപേ്പരി കണക്ക്.

 


ഇലയുടെ ഇടതുവശത്ത് മുകളില്‍ ഉപ്പിലിട്ടത് (നാരങ്ങ, മാങ്ങാ, ഇഞ്ചിക്കറി ), ഓലന്‍, എരിശേ്ശരി, അവിയല്‍, കിച്ചടി, പച്ചടി, തോരന്‍, ഇത്രയും കറികള്‍ വിളമ്പി കഴിഞ്ഞാല്‍ ചോറ് ഇടുകയായി. ചോറ് ഇട്ടതിനു ശേഷമാണു ഒഴിച്ചു കറികള്‍. പരിപ്പ്,സാമ്പാര്‍, കാളന്‍, പായസം, ആദ്യം ചോറിനോടൊപ്പം പരിപ്പും നെയ്യും പപ്പടവും ചേര്ത്തു കഴിച്ചു കഴിഞ്ഞാല്‍ സാമ്പാര്‍ ഒഴിക്കാം. തുടര്‍ന്ന് പായസം (അട പ്രഥമന്‍, കടല പ്രഥമന്‍, പരിപ്പ് പായസംതുടങ്ങി ഏത് പായസവും ആകാം.) പായസം കഴിഞ്ഞു രസം ഒഴിച്ചു അല്പം ചോറും കൂടെ കഴിക്കാം.(രസം എല്‌ളാ നാടുകളിലും സദ്യയില്‍ ഉള്‍പെ്പടുത്താറില്‌ള.) അവസാനം അല്പം മോരും കൂടെ ആയാല്‍ സദ്യ ഉണ്ട് കഴിയും.