Monday 18 June 2018

പൊട്ടറ്റോ സാൻഡ്‌വിച്

By online Desk .01 Jun, 2017

imran-azhar



ചേരുവകൾ

ബ്രഡ് - 4 കഷണം


പൊട്ടറ്റോ (കനം കുറഞ്ഞു അരിഞ്ഞത്) - 3 സ്പൂൺ


സവാള അരിഞ്ഞത് - 3 സ്പൂൺ


ചിക്കൻ മസാലപ്പൊടി - 1/2 സ്പൂൺ


തക്കാളി സോസ് - 1സ്പൂൺ


മല്ലിയില - 1 സ്പൂൺ


ഉപ്പ്, നെയ്യ് - ആവശ്യത്തിന്‌


തയാറാക്കുന്ന വിധം

നോൺസ്റ്റിക് പാനിൽ അല്പം നെയ്യൊഴിച്ചു സവാള ഉപ്പും മസാലയും ചേർത്തു വഴറ്റി ഉരുളക്കിഴങ്ങുചേർത്ത് നന്നായി ഇളക്കി അല്പസമയം അടച്ചുവച്ചു, മൂപ്പിച്ചു എടുക്കുക. ദോശക്കല്ലിൽ നെയ്യ് പുരട്ടി ഒരു കഷണം ബ്രഡ് വച്ച് അതിലും നെയ്യ് പൂട്ടിയ ശേഷം പൊട്ടറ്റോ കൂട്ടും മല്ലിയിലയും സോസും അല്പം വച്ച്, ചട്ടുകം കൊണ്ട് ചെറുതായി അമർത്തി മുകളിൽ നെയ്യൊഴിച്ചു ഇരുവശവും മൊരിച്ചെടുക്കാം.

ഇലകളും, കുരുമുളകുപൊടിയും വിതറി ഇളക്കി യോജിപ്പിച്ചു ഒരുമിനിട്ടു അടച്ചുവച്ചശേഷം ഉപയോഗിക്കാം. കിസ്മിസ്, നട്ട്സ്, ചെറി എന്നിവകൊണ്ട് അലങ്കരിക്കാം