Friday 17 November 2017

അച്ചപ്പത്തിന്റെ കഥ.....

By sruthy sajeev .31 Oct, 2017

imran-azhar


അച്ചപ്പം കേരളത്തിലെ പ്രധാന നാലുമണി പലഹാരങ്ങളില്‍ ഒന്നാണ്. വൈകിട്ട് ചായക്കൊപ്പം ഒന്ന് കിട്ടിയാല്‍ കറുമുറെ കടിച്ച് തിന്നാം. അമ്മ എണ്ണയില്‍ നിന്നും വറുത്ത് ച
ൂടോടെ തന്നാല്‍ അതി സന്തോഷം.....അയ്യേ അച്ചപ്പമോ എനിക്ക് വേണ്ട എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. ആളു ചില്ലറക്കാരനൊന്നുമല്ല കേട്ടോ. അച്ചപ്പം റോസറ്റ് എന്ന സ്വ
ീഡിഷ് ഫുഡിന്റെ വക ഭേദമാണതേ. ക്രിസ്മസ് സമയത്താണ് ഇവര്‍ റോസ്റ്റ് എന്ന പലഹാരം കൂടുതലായി ഉണ്ടാക്കിയിരുന്നത്. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത
ിന്റെ വക ഭേദങ്ങള്‍ ഉണ്ട്. ഇറ്റലി , ഫിന്‍ലന്‍ഡ് , ശ്രീലങ്ക , മലേഷ്യ തുടങ്ങീയ ഭാഗങ്ങളിലും അച്ചപ്പം ഉണ്ടാക്കാറുണ്ട്. ഇറാനിലെ പുരാതന പലഹാരങ്ങളില്‍ ഒന്നാണിത്.
ഇന്ത്യയില്‍ പ്രധാനമായും സൗത്ത് ഇന്ത്യയിലാണ് അച്ചപ്പം കൂടുതലായും ഉണ്ടാക്കാറുള്ളത്. ക്രിസ്ത്യാനികളാണ് കൂടൂലതും ഉണ്ടാക്കാറ്. മറ്റ് വിഭാഗക്കാരും വിശേഷ
അവസരങ്ങളിലും വീട് കാണല്‍ ചടങ്ങിനും ഗര്‍ഭിണികളെ കാണാന്‍ പോകുമ്പോഴും (വയര്‍ കാണല്‍ ) അച്ചപ്പം ഉണ്ടാക്കാറുണ്ട്. അധികം പ്രയാസം ഇല്ലാതെ വേഗത്തില്‍
ഉണ്ടാക്കാമെന്നതാകാം അച്ചപ്പത്തിന്റെ ജനപ്രീയതയ്ക്ക് കാരണം.

പാചകം ചെയ്യുന്ന വിധം


അരിപ്പൊടി - രണ്ട് കപ്പ്
മൈദ - ഒരു കപ്പ്
മുട്ട - രണ്ടോ മൂന്നോ
കട്ടിയുള്ള തേങ്ങാപ്പാല്‍ - ഒരു കപ്പ്
പഞ്ചസാര - മൂന്ന് സ്പൂണ്‍
എള്ള് - രണ്ട് സ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
എണ്ണ - വറുക്കുന്നതിന് ആവശ്യമായത്

 


അരിപ്പൊടി , മൈദ , മുട്ട നന്നായി അടിച്ച് പതപ്പിച്ചത് , കട്ടിയുള്ള തേങ്ങാപ്പാല്‍ , പഞ്ചസാര ,എള്ള് , ഉപ്പ് എന്നിവ ചേര്‍ത്ത് നല്ല കുഴമ്പു പരുവത്തില്‍ ആക്കുക. അര
മണിക്കൂര്‍ പാകപ്പെടാനായി വയ്ക്കുക. ശേഷം എണ്ണ നന്നായി ചൂടാക്കി അച്ചപ്പം ഉണ്ടാക്കാനുള്ള അച്ച് അഞ്ച് മിനിട്ട് ഈ തിളച്ച എണ്ണയില്‍ മുക്കി വയ്ക്കുക. ഈ അച്ച്
മാവില്‍ മുക്കിയ ശേഷം എണ്ണയില്‍ മുക്കുക. ഒരു മിനിട്ട് ശേഷം അച്ച് എണ്ണയില്‍ നിന്നും എടുക്കുക. അച്ചില്‍ പിടിച്ചിരിക്കുന്ന മാവ് താനേ അച്ചില്‍ നിന്നും വേര്‍പെട്ട് വെള
ിച്ചെണ്ണയില്‍ വീഴും. ബ്രൗണ്‍ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും കോരുക. അച്ചപ്പം റെഡി. വായു കടക്കാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിച്ചാല്‍ വളരെ കാലം കേടു കൂടാതെ
ഇരിക്കും.