Tuesday 19 March 2024




മധുരമേറും മിൽക്ക് പേട............

By BINDU PP.19 Apr, 2017

imran-azhar

 

 

 

മധുരം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഏത് ഫുഡ് കഴിച്ചാലും അവസാനം കുറച്ച് മധുരം അതാണല്ലോ അതിന്റെ ഒരു ഇത്... മിൽക്ക് പേടയോക്കെ വിശേഷ ദിവസങ്ങളിൽ ഉണ്ടാകുന്നതാണ് അതുകൊണ്ട് തന്നെ അത് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് ........

ആവശ്യമുള്ള സാധനങ്ങൾ

ബട്ടര്‍
മില്‍ക്ക് മെയ്ഡ്
പഞ്ചസാര
ഏലയ്ക്കാ
പാല്‍പ്പൊടി
കുങ്കുമപ്പൂവ്
നെയ്യ്
ബദാം /പിസ്ത/ചോക്ലേറ്റ്


തയ്യാറാക്കുന്ന വിധം

രണ്ട് ടേബിള്‍ സ്പൂണ്‍ ബട്ടര്‍ പാനില്‍ ഇട്ട് ഉരുകുമ്പോള്‍150 gm മില്‍ക്ക് മെയ്ഡ് ചേര്‍ത്ത് നന്നായിട്ട് ചെറുതീയില്‍ ഇളക്കികൊടുത്ത് അതിലേക്ക് ഒരു ചെറു സ്പൂണ്‍ പഞ്ചസാര അഞ്ച്-ആറ് ഏലക്കാ ചേര്‍ത്ത് തരി ഇല്ലാതെ പൊടിച്ചതു കൂടി മിക്സ് ചെയ്യുക.ഇനി അതിലേക്ക് 200 gm പാല്‍പ്പൊടി ചേര്‍ത്ത് കട്ട പിടിക്കാതെ ഇളക്കി കൊടുത്ത് ഒരു നുള്ള് കുങ്കുമപ്പൂവ് 4 ടേബിള്‍സ്പൂണ്‍ ചൂടുപാലില്‍ മിക്സ് ചെയ്തതു കൂടി ചേര്‍ത്ത് ഏകദേശം ചപ്പാത്തി മാവിന്‍റെ പരുവത്തില്‍ വാങ്ങി ഉരുളകളാക്കാന്‍ പാകത്തില്‍ ചൂടാറുമ്പോള്‍ കൈയ്യില്‍ ശകലം നെയ്യ് പുരട്ടി ചെറു ഉരുളകളാക്കി നടുക്ക് ഒന്ന് പ്രസ് ചെയ്ത് ബദാം/പിസ്ത/ചോക്ളേറ്റ് ചിപ്സ് ഇവയില്‍ ഏതെങ്കിലും വെക്കുക. ബട്ടറിന് പകരം നെയ്യ് ഉപയോഗിക്കാം...!!