Saturday 21 July 2018

വിഷുവിന് അടപ്രഥമൻ തന്നെ ആയിക്കോട്ടെ

By Abhirami Sajikumar.10 Apr, 2018

imran-azhar

ചേരുവകള്‍ :-

നേന്ത്രപ്പഴം 4 എണ്ണം
തേങ്ങ 2 എണ്ണം (പാല്‍ തയ്യാറാക്കുന്നതിന് വേണ്ടി)
ശര്‍ക്കര 400 ഗ്രാം
നെയ്യ് 200 ഗ്രാം
അണ്ടിപ്പരിപ്പ്, തേങ്ങക്കൊത്ത് ആവശ്യത്തിന്
ജീരകപ്പൊടി അര ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി അരടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :-

തൊലികളഞ്ഞ പഴം പുഴുങ്ങി മിക്‌സിയില്‍ അടിച്ചെടുക്കണം. അടികട്ടിയുള്ള ഉരുളിയില്‍ നെയ്യ് ഒഴിച്ച്‌ പഴം അരച്ചത് ചേര്‍ത്ത് നല്ലപോലെ വരട്ടിയെടുക്കണം. ശേഷം ശര്‍ക്കര ഉരുക്കി അരിച്ചത് ചേര്‍ത്ത് ഇളക്കുക. ഈ കൂട്ട് നല്ലപോലെ യോജിച്ചുകഴിഞ്ഞാല്‍ തേങ്ങയുടെ രണ്ടാം പാല്‍ (4 കപ്പ്) ചേര്‍ക്കണം. കുറുകി വരുമ്ബോള്‍ ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഒന്നാം പാല്‍ (ഒന്നരക്കപ്പ് )ചേര്‍ത്ത് തിളയ്ക്കും മുമ്ബെ തീയണക്കാം. അല്പം നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തെടുത്ത് ചേര്‍ക്കണം.