Wednesday 15 August 2018

ചൂടത്ത് തണുക്കാൻ ദോഷഫലങ്ങളില്ലാത്ത അവില്‍ മിൽക്ക്

By Abhirami Sajikumar.02 May, 2018

imran-azhar

ചേരുവകള്‍ :-

അവില്‍- 4 ടേബിള്‍ സ്പൂണ്‍
മൈസൂര്‍ പഴം- 1 എണ്ണം
പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
നെയ്യ്- 1/4 ടീസ്പൂണ്‍
ഉണക്ക മുന്തിരി- 10 എണ്ണം
ചെറി - 4 എണ്ണം
അണ്ടിപരിപ്പ്- 3 എണ്ണം
പാല്‍- 1 കപ്പ്

തയാറാക്കുന്ന വിധം :-

  • പാല്‍ തിളപിച്ചതിന് ശേഷം തണുപ്പിക്കാന്‍ വെയ്ക്കുക.

 

  •  ഫ്രിഡ്ജില്‍വെച്ച്‌ തണുപ്പിക്കുക. നെയ്യ് ചൂടാക്കി ചെറുതീയില്‍ അവില്‍ വറുക്കുക.

 

  • വലിയ ഗ്ലാസ് എടുത്ത് അതില്‍ തൊലി കളഞ്ഞ പഴം ഇട്ടു നന്നായി ഉടക്കുക, തുടര്‍ന്ന് പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

 

  • അതിലേക്കു പാല്‍ പകുതി ഒഴിക്കുക അതിനു മീതെ അവില്‍ വിതറുക.

 

  • തുടര്‍ന്ന് വീണ്ടും പാല്‍ ഒഴിക്കുക, അവില്‍ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി പഴവും ഐസ്‌ക്രീമും വേണമെങ്കില്‍ ചേര്‍ക്കാം.

 

അവിൽ മിൽക്ക് റെഡി. തണുപ്പോടെ വിളംബാം.