Sunday 24 June 2018

ചിക്കന്‍ ഫാത്തിമി വ്യത്യസ്തമായൊരു നോര്‍ത്ത് ഇന്ത്യന്‍ വിഭവം

By Abhirami Sajikumar.03 Mar, 2018

imran-azhar

ചിക്കന്‍ ഫാത്തിമി വ്യത്യസ്തമായൊരു നോര്‍ത്ത് ഇന്ത്യന്‍ വിഭവം.ഏറ്റവും എളുപ്പത്തില്‍ നിങ്ങളുടെ അടുക്കളയില്‍ ഉണ്ടാക്കാവുന്ന രുചികരമായ വിഭവനാണിത്.

 

ചേരുവകള്‍:
1. ചിക്കന്‍ -500 ഗ്രാം
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിള്‍സ്പൂണ്‍
3. ഫ്രൈ ചെയ്ത സവാള - രണ്ട് എണ്ണം
4. അണ്ടിപ്പരിപ്പ് -50 ഗ്രാം
5. നെയ്യ് - മൂന്ന് ടേബിള്‍സ്പൂണ്‍

6. കുരുമുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍

7. ബട്ടര്‍ - രണ്ട് ടേബിള്‍സ്പൂണ്‍

8. ഫ്രഷ് ക്രീം - കപ്പ്
9. വെള്ളം - ഒരു കപ്പ്

10. ഉപ്പ് -ആവശ്യത്തിന്



തയ്യാറാക്കുന്ന വിധം:

ചിക്കന്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വയ്ക്കുക. ഫ്രൈ ചെയ്ത സവാളയും അണ്ടിപ്പരിപ്പും ചേര്‍ത്ത് അരച്ച് പേസ്റ്റാക്കി എടുക്കുക.

ഇനി ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ത്ത് അഞ്ചു മിനിറ്റ് വഴറ്റുക. അതിലേക്ക് അരച്ചുവെച്ച സവാള-അണ്ടിപ്പരിപ്പ് പേസ്റ്റും കുരുമുളകുപൊടിയും ബട്ടറും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചെറിയ തീയില്‍ 10 മിനിറ്റ് വേവിക്കുക. ശേഷം ഫ്രഷ് ക്രീം ചേര്‍ത്ത് ഓഫ് ചെയ്യുക. ഫ്രൈ ചെയ്ത സവാളയും അണ്ടിപ്പരിപ്പും കൊണ്ട് അലങ്കരിക്കാം.