Saturday 26 May 2018

ചൂടേറിയ ചിക്കന്‍ ഫ്രൈ വീട്ടിലുണ്ടാക്കാം

By Abhirami Sajikumar.23 Apr, 2018

imran-azhar

 

ഹോട്ട് ചിക്കന്‍ ഫ്രൈ എങ്ങനെയാണ് പാചകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍ :-

ചിക്കന്‍ - 1 കിലോ

സവാള - 2

ഇഞ്ചി - 1 വലിയ കഷണം

മുളകുപൊടി - 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍

കുരുമുളകുപൊടി - 1

വെളുത്തുള്ളി - 4

തക്കാളി - 1/2 കപ്പ് (അരിഞ്ഞത്)

സോയാസോസ് - 1 1/2 ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

ഡാല്‍ഡ - 3 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം :-

കോഴി വലിയ കഷണങ്ങളാക്കി ഫോര്‍ക്കു കൊണ്ട്  വരയ്ക്കുക മസാല ഉള്ളിലേക്ക്  പിടിക്കാൻ ഇത് സഹായിക്കും. എന്നിട്ട് സോയാസോസ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. എന്നിട്ട് ഡാല്‍ഡ ചൂടാക്കി അതില്‍ അരിഞ്ഞ സവാള, ഇഞ്ചി എന്നിവ വഴറ്റുക. നന്നായി മൂത്തുവരുമ്ബോള്‍ ഇറച്ചി ചേര്‍ത്ത് വറുക്കുക. നിറം മാ‍റിവരുമ്ബോള്‍ തക്കാളി ചേര്‍ക്കുക. നല്ലവണ്ണം മൊരിഞ്ഞുവരുമ്ബോള്‍ വാങ്ങുക.