Tuesday 18 September 2018



ചില്ലി എഗ് ക്യാപ്സിക്കം

By Abhirami Sajikumar.09 Mar, 2018

imran-azhar

വീട്ടിലെ ലളിതമായ ചേരുവകളിൽ നിന്നും പാകം ചെയ്യാൻ കഴിയുന്ന രുചിയുള്ള ആരോഗ്യമുള്ള ഭക്ഷണമാണ്ചില്ലി  മുട്ട  കാപ്സിക്കം.

ചേരുവകള്‍ :-

മുട്ട-4

ക്യാപ്സിക്കം-1

സവാള-3

പച്ചമുളക്-2

ചില്ലി സോസ്-1 ടേബിള്‍ സ്പൂണ്‍

ടൊമാറ്റോ സോസ്-1 ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി-1 ടേബിള്‍സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

ഒരു ബൗളില്‍ മുട്ട പൊട്ടച്ചൊഴിയ്ക്കുക. ഇതില്‍ ഉപ്പു ചേര്‍ത്തിളക്കാം.ഒരു പാന്‍ ഗ്യാസില്‍ വച്ച്‌ അല്‍പം എണ്ണയൊഴിച്ചു ചൂടാകുമ്ബോള്‍ മുട്ടയൊഴിച്ച്‌ ഇളക്കി ബുര്‍ജിയാക്കി വേവുമ്ബോള്‍ വാങ്ങുക.മുട്ട വാങ്ങിവച്ച്‌ ഇതേ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച്‌ വെളുത്തുള്ളി, പച്ചമുളക്, സവാള, ക്യാപ്സിക്കം എന്നിവയിട്ടു വഴറ്റുക.ഇതിലേയ്ക്ക് സോസുകള്‍ ചേര്‍ത്തിളക്കണം.പിന്നീട് മുട്ട പൊരിച്ചതും ചേര്‍ത്തിളക്കുക.പിന്നീട് കുരുമുളകുപൊടി വിതറാം.