Sunday 24 June 2018

കാന്താരിയിട്ട വെളുത്തുള്ളി അച്ചാര്‍

By Abhirami Sajikumar.07 Mar, 2018

imran-azhar

കാന്താരിയിട്ട വെളുത്തുള്ളി അച്ചാര്‍ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കുവാൻ

ചേരുവകള്‍

തൊലികളഞ്ഞ വെളുത്തുള്ളി കഴുകി ഉണക്കിയത് 500 ഗ്രാം
കാന്താരി മുളക് ഞെട്ടോടു കൂടിയത് ഒരു പിടി
ഇഞ്ചി പൊടിയായി അരിഞ്ഞത് 30 ഗ്രാം
കറിവേപ്പില ആവശ്യത്തിന്
മഞ്ഞള്‍ പൊടി 5 ഗ്രാം
കാശ്മീരി മുളക് പൊടി 30ഗ്രാം
വറുത്തുപൊടിച്ച ഉലുവ പൊടി 10 ഗ്രാം
കടുക് ചതച്ചത് 4ഗ്രാം
കായം പൊടി 8 ഗ്രാം
ഉപ്പ് ആവശ്യത്തിന്
വിനാഗിരി 50 ഗ്രാം
ശര്‍ക്കര/പഞ്ചസാര ലേശം ആവശ്യമെങ്കില്‍
നല്ലെണ്ണ 100 മില്ലി
കടുക് 5 ഗ്രാം


തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക. അതിലേക്കു കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് 5 മിനുട്ടു നന്നായി വഴറ്റുക. വെളുത്തുളളി ഒരല്‍പം മൂത്തുവരുമ്‌ബോള്‍ കാന്താരിയും മുളക് പൊടിയും മഞ്ഞളും ഉലുവാപ്പൊടിയും കടുക് ചതച്ചതും കായവും ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ നന്നായി വഴറ്റി എല്ലാ ചേരുവകളും യോജിപ്പിച്ചു 2 3 മിനിറ്റ് പാകം ചെയ്തു മാറ്റിവെയ്ക്കുക. അതിലേക്കു വിനാഗിരിയും ശര്‍ക്കരയും ചേര്‍ത്ത് രുചി പരുവപ്പെടുത്തി തണുത്തതിനു ശേഷം ഒട്ടും നനവില്ലാത്ത ഒരു ഭരണിയില്‍ അടച്ചു വെക്കുക.

അച്ചാറുകള്‍ പഴകിയതിന് ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം. കൊതി കൂടുതലാണെങ്കില്‍ ഉടന്‍ കഴിക്കാനായി കുറച്ചു മാറ്റിവച്ചതിനു ശേഷം ഭരണിയിലേക്കു മാറ്റുക!