Saturday 21 April 2018

കൊറിയാണ്ടര്‍ ചിക്കന്‍

By Abhirami Sajikumar.29 Mar, 2018

imran-azhar

 

ചേരുവകള്‍:-

ചിക്കന്‍- അരക്കിലോ 
മല്ലിയില- 250 ഗ്രാം
കടുക്- അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
ജിഞ്ചര്‍ ഗാര്‍ലിക്ക് പേസ്റ്റ് - രണ്ട് ടീസ്പൂണ്‍
തൈര് - ഒരു കപ്പ്
പച്ചമുളക് - അഞ്ച് എണ്ണം
സവാള -രണ്ട്
തക്കാളി- ഒന്ന് 
കറിവേപ്പില- ആവശ്യത്തിന് 
ഓയില്‍- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

മല്ലിയിലയും കറിവേപ്പിലയും പച്ചമുളകും അല്‍പ്പം വെള്ളം കൂടി ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാന്‍ സ്റ്റൗവ്വില്‍ വെച്ച്‌ ചൂടാകുമ്ബോള്‍ എണ്ണയൊഴിച്ച്‌ കടുക് പൊട്ടിച്ച്‌ സവാള ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം

ഇതിലേക്ക് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് ചേര്‍ക്കാം. സവാള വഴന്നുവരുമ്ബോള്‍ തക്കാളി കൂടി ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കുക. ശേഷം മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിവെച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.

ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മല്ലിയില പേസ്റ്റ് കൂടി ചേര്‍ത്ത് 10 മിനിട്ട് വരെ അടച്ച്‌ വെച്ച്‌ വേവിക്കാം. പത്ത് മിനിട്ടിന് ശേഷം വെള്ളം നന്നായി വറ്റി എണ്ണ തെളിഞ്ഞ് വരുമ്ബോള്‍ തൈരുകൂടി ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങിവയ്ക്കുക.

പൊറോട്ട, ചപ്പാത്തി, നാന്‍ എന്നിവയുടെ കൂടെ കഴിക്കാം.