By BINDU PP.19 May, 2017
മലയാളികൾ ഇപ്പോഴും റൈസ് ഇഷ്ടപെടുന്നവരാ .........റൈസ് ഭക്ഷണങ്ങളാണ് പ്രിയമെങ്കിലും റൈസിന്റെ വ്യത്യസ്ത ഐറ്റം ട്രൈ ചെയ്യാനും മറക്കാറില്ല. നമുക്ക് ദാൽ റൈസ് ഉണ്ടാക്കാം .....
ആവശ്യമുള്ള സാധനങ്ങൾ
പൊന്നിയരി - രണ്ട് കപ്പ്(കഴുകിയത്)
പരിപ്പ് - 50ഗ്രാം
വെള്ളം - നാല് കപ്പ്
വെജിറ്റബിള്‍ ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് - മൂന്നെണ്ണം(നീളത്തില്‍ മുറിച്ചത്)
സവാള - ഒരെണ്ണം(കനം കുറച്ച് അരിഞ്ഞത്)
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്്
ഗരം മസാല - അര ടീസ്പൂണ്‍
മല്ലിയില - ഒരു തണ്ട്
തയാറാക്കുന്ന വിധം
കുക്കറില്‍ വെള്ളമൊഴിച്ച് അരിയും പരിപ്പ് കഴുകിയതും ഉപ്പും അതിലേക്കിട്ട് അടച്ച് രണ്ട് വിസില്‍ വരുന്നതുവരെ വേവിക്കുക. ഒരു ഫ്രൈയിംഗ് പാനില്‍ ഓയില്‍ ചൂടാക്കി പച്ചമുളക്, സവാള, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരം മസാല ഇവ ചേര്‍ത്ത് സവാള ചുവന്ന നിറമാകുന്നതുവരെ വഴറ്റുക.വേവിച്ചുവച്ചിരിക്കുന്ന അരിയും പരിപ്പും ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി മല്ലിയില വിതറി അലങ്കരിച്ച് വിളമ്പാം....!!