Saturday 26 May 2018

ഏത്തപ്പഴം കൊണ്ട് ഉണ്ണിയപ്പം

By Abhirami Sajikumar.30 Apr, 2018

imran-azhar

ഏത്തപ്പഴം കൊണ്ട് നല്ല ഉണ്ണിയപ്പവും ഉണ്ടാക്കാം.  ഏത്തപ്പഴ ഉണ്ണിയപ്പത്തിന്റെ കിടിലന്‍ റെസിപ്പി ഇങ്ങനെ...

ചേരുവകള്‍ :-

1.നല്ല പഴുത്ത ഏത്തപ്പഴം - 2എണ്ണം 
2. പച്ചരി കുതിര്‍ത്തത് -1കപ്പ് 
3. ശര്‍ക്കരപ്പാനി -1കപ്പ് 
4. ഏലയ്ക്കാപ്പൊടി - 4- 5 എണ്ണം
5. തേങ്ങാക്കൊത്ത് വറുത്തത് - 1 ടേബിള്‍ സ്പൂണ്‍ 
6. എള്ള് - അര ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :-

  • പച്ചരി 6 മണിക്കൂര്‍ കുതിര്‍ത്ത് അരയ്ക്കുക.

 

  • പകുതി അരഞ്ഞ പരുവമാകുമ്ബോള്‍ ഏത്തപ്പഴവും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക.

 

  • ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ശര്‍ക്കരപ്പാനിയും ചേര്‍ത്ത് ഒന്ന് അടിച്ചെടുക്കുക. ഈ കൂട്ടിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്തു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും എള്ളും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിക്കണം.

 

  • ഉണ്ണിയപ്പക്കൂട്ട് ദോശ മാവിന്റെ പരുവത്തില്‍ ആയിരിക്കണം.

 

  • ണ്ണിയപ്പ ചട്ടിയില്‍ എണ്ണ ചൂടാകുമ്ബോള്‍ മാവ് കോരിയൊഴിക്കുക.

 

  • രണ്ടു വശവും മൊരിച്ചു വറുത്തെടുക്കുക.

നല്ല മൊരിഞ്ഞ  രുചിയുള്ള ഏത്തപ്പഴ  ഉണ്ണിയപ്പം റെഡി.