Saturday 21 July 2018

ഗോപി മിക്​സ്​ചര്‍

By Abhirami Sajikumar.03 Apr, 2018

imran-azhar

 

ആവശ്യമായ സാധനങ്ങള്‍:-

  • ക്വാളിഫ്ലവര്‍ - 1
  • ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
  • മുട്ട - 3
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് - 3
  • ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റ്
  • ടൊമാറ്റോ സോസ്
  • സോയാ സോസ്
  • ഗ്രീന്‍പീസ് വേവിച്ചത് - 50 ഗ്രാം
  • കുരുമുളക് പൊടി - 1 ടീസ്പൂണ്‍
  • മല്ലിയില

പാകം ചെയ്യുന്ന വിധം:-

ക്വാളിഫ്ലവര്‍ ഗ്രേറ്റ് ചെയ്ത് ചൂടുള്ള പാനില്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കി മാറ്റിവെക്കുക. 3 മുട്ട ഓംലെറ്റാക്കി ചതുരക്കഷണങ്ങളാക്കി മുറിച്ചുവെക്കുക. പാനില്‍ ഓയില്‍ ചൂടാക്കി അതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റ്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്ക് കുരുമുളക് പൊടി, ടൊമാറ്റോ സോസ്, സോയാ സോസ് ചേര്‍ത്ത് നന്നായി പാകമാകുമ്പോള്‍ റോസ്റ്റ് ചെയ്ത ക്വാളിഫ്ലവറും ചതുരക്കഷണങ്ങളാക്കി മുറിച്ചുവെച്ചിരിക്കുന്ന ഓംലെറ്റും വേവിച്ച ഗ്രീന്‍പീസും ചേര്‍ക്കുക. ശേഷം സവാളയും മല്ലിയിലയും ചേര്‍ത്ത് ചൂടോടെ വിളമ്പാം.