Wednesday 13 December 2017

വീട്ടില്‍ തയ്യാറാക്കാം ഗ്രില്‍ഡ് ചിക്കന്‍

By Anju N P.09 Aug, 2017

imran-azhar

 


ഗ്രില്‍ഡ് ചിക്കന്‍ കഴിച്ചിട്ട് ഇഷ്ടപ്പെട്ടെങ്ങില്‍ അതിനായി ഇനി റസ്റ്റോറന്റുകളിലും മറ്റും പോകേണ്ടതില്ല.
വീടുകളില്‍ എളുപ്പം പാകം ചെയ്യാവുന്ന കൃത്രിമനിറങ്ങളോ ചേരുവകളോ ഒന്നും ചേര്‍ക്കാത്ത ഫ്യൂഷന്‍ ഡിഷ് ആണിത്. നിങ്ങളും ഒന്ന് പരീക്ഷിച്ച് നോക്കൂ....

 

ചേരുവകള്‍

1. ബോണ്‍ലെസ് ചിക്കന്‍- 200 ഗ്രാം
2. ഇഞ്ചി അരച്ചത്- കാല്‍ ടീസ്പൂണ്‍
3. വെളുത്തുള്ളി അരച്ചത്- കാല്‍ ടീസ്പൂണ്‍
4. ഉപ്പ്-പാകത്തിന്
5. നാരങ്ങാനീര്- അര ടീസ്പൂണ്‍
6. മുളകുപൊടി- ഒരു ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
8. പെരുംജീരകം-കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
9. ജീരകം- കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
10. ചുവന്ന മുളക്- അര ടീസ്പൂണ്‍ (ചതച്ചത്)
11. വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
12. കറിവേപ്പില- മൂന്ന് തണ്ട് (നന്നായി ഞെരടിയത്)

തയ്യാറാക്കുന്ന വിധം

ക്യൂബായി മുറിച്ചെടുത്ത ചിക്കനില്‍ രണ്ടുമുതല്‍ അഞ്ചുവരെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കുക. ബാക്കി ചേരുവകളില്‍ വെളിച്ചെണ്ണ ചേര്‍ത്ത് മസാല തയ്യാറാക്കി നേരത്തെ മാറ്റിവെച്ച ചിക്കനുമായി ചേര്‍ത്തിളക്കുക. അതിനുശേഷം ഗ്രില്ലര്‍ ഉപയോഗിച്ച് നന്നായി ഗ്രില്‍ ചെയ്തെടുക്കുക. വീട്ടില്‍ ഗ്രില്ലറില്ലെങ്കില്‍ ദോശക്കല്ലിലും ചിക്കന്‍ അനായാസം ഗ്രില്‍ ചെയ്തെടുക്കാവുന്നതാണ്.