Thursday 12 December 2019




വളർന്നുവരുന്ന കുട്ടികൾക്ക് പോഷകമേറിയ പ്രാതൽ

By Sooraj Surendran .26 May, 2019

imran-azhar

 

 

കുട്ടികളുടെ വയറു നിറയ്ക്കാൻ വേണ്ടി മാത്രമാകാരുത് സ്നാക്സ് ബോക്സ് നിറയ്ക്കാൻ. വളർന്നുവരുന്ന കുട്ടികൾക്ക് പോഷക ഗുണങ്ങളേറിയ പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്. വൈറ്റമിന്‍സും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കാന്‍.കുട്ടികൾക്ക് സ്‌കൂളുകളിൽ സ്നാക്സ് നൽകി വിടുമ്പോൾ പലപ്പോഴും അവരത് കളയുകയാണ് പതിവ്. ഇതിന് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സ്നാക്സ് നൽകുകയാണ് പരിഹാരം. ഫ്രൈഡ് എഗ്ഗി ബ്രെഡ് കുട്ടികള്‍ക്ക് മികച്ച പ്രാതലായിരിക്കും. മുട്ട,പാല്‍ എന്നിവ ഉപ്പുചേര്‍ത്ത് നന്നായി അടിച്ചശേഷം ഇതിലേക്ക് ബ്രെഡ് മുക്കുക. കുതിര്‍ന്ന ബ്രെഡ് കഷ്ണങ്ങളാക്കി പാനില്‍ ചൂടാക്കിയെടുക്കുക. പ്രോട്ടീനടങ്ങിയ ഈ പ്രാതല്‍ കുട്ടികള്‍ക്ക്, ഇത് സ്‌നാക്‌സായി സ്‌കൂളിൽ വിടുമ്പോൾ നൽകുകയും ചെയ്യും. സ്വാദിഷ്ടമായതിനാൽ കുട്ടികൾ കളയുമെന്ന പേടിയും വേണ്ട.