Tuesday 12 December 2017

വീട്ടില്‍ തയ്യാറാക്കാം രുചിയൂറും കോള്‍ഡ് കോഫി...

By Anju N P.12 Aug, 2017

imran-azhar

 

കോള്‍ഡ് കോഫി ഒരിക്കല്‍ കഴിച്ചിട്ട് ഇഷ്ടപ്പെട്ടവര്‍ അത് കഴിക്കാനായി ഇനി പുറത്ത് പോകേണ്ടതില്ല. വീട്ടില്‍ തന്നെ അനായാസം ഉണ്ടാക്കാന്‍ സാധിക്കുന്ന ഒന്നാണിത്. ചുരുങ്ങി. സമയം കൊണ്ട് ടേസ്റ്റിയായ കോള്‍ഡ് കോഫി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം...

 

ആവശ്യമുള്ള സാധനങ്ങള്‍

  1. ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി - എട്ട് ടീ സ്പൂണ്‍,
  2. തണുത്ത പാല്‍ - നാല് കപ്പ്
  3. ഐസ് ക്യൂബ് - രണ്ടു കപ്പ്
  4. തിളച്ച വെള്ളം - ഒരു കപ്പ്
  5. ക്രീം - നാല് ടേബിള്‍ സ്പൂണ്‍
  6. പഞ്ചസാര - മൂന്ന് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
തിളച്ചവെള്ളത്തില്‍ കാപ്പിപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് അലിയിക്കുക. ഇതിന്റെയൊപ്പം പാലും ചേര്‍ത്ത് ഒരു മിക്‌സിയിലാക്കി നാല്‍പ്പതു സെക്കന്‍ഡ് നന്നായി അടിക്കുക. ഐസ് ക്യൂബ്‌സ്, ക്രീം എന്നിവ ചേര്‍ത്ത് മുപ്പതു സെക്കന്‍ഡ് കൂടി അടിക്കുക. തണുപ്പിച്ച് ഗ്ലാസുകളില്‍ നിറച്ചു കുടിക്കാം.