Thursday 14 December 2017

ചപ്പാത്തി ന്യൂഡില്‍സ് തയ്യാറാക്കാം

By Anju N P.04 Dec, 2017

imran-azhar

ചപ്പാത്തി ന്യൂഡില്‍സ്

1. ചപ്പാത്തി -5
2. സവാള -2
3. ക്യാരറ്റ് -1 ചെറുത്
4. ക്യാപ്സിക്കം -1 ചെറുത്
5. ബീന്‍സ് -4
6. സോയസോസ് ,ചില്ലി സോസ് ,തക്കാളി സോസ് -1 .5 ടീസ്പൂണ്‍ വീതം
7. എണ്ണ -പാകത്തിന്

പാചകം ചെയ്യുന്ന വിധം

സവാള നീളത്തില്‍ അരിഞ്ഞു സ്വല്പം എണ്ണയില്‍ വഴറ്റുക.കാരറ്റ്,ബീന്‍സ്,കാപ്സികം നീളത്തില്‍ അരിഞ്ഞു വഴറ്റുക.5 മിനിറ്റ് വഴറ്റിയ ശേഷം സോയ.തക്കാളി.ചില്ലി സോസ് ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് വേവിക്കുക.ചപ്പാത്തി റോള്‍ ചെയ്തു മടക്കി നുറുക്കി നൂഡില്‍സ് ഷേപ്പ് ഇല്‍ ആക്കുക.നുറുക്കിയ ചപ്പാത്തിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.. 2 മിനുട്ട് ശേഷം തീ ഓഫ് ചെയ്ത് , ചൂടോടെ കഴിക്കാം .