Sunday 23 April 2017

ചിക്കന്‍ സൂപ്പ് തയ്യാറാക്കാം ...............

By BINDU PP.18 Apr, 2017

imran-azhar

 

 


ചിക്കൻ സൂപ്പ് ആരോഗ്യത്തിന് നല്ലതാണ് ...ചിക്കൻ വിഭവങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ചിക്കന്‍ സൂപ്പ്. ചിക്കൻ സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം....

ആവശ്യമുള്ള സാധനങ്ങൾ

1. കോഴിയിറച്ചി 250 ഗ്രാം
2. സവാള രണ്ടെണ്ണം
3. മസാലപ്പൊടി അര ടീസ്പൂണ്‍
4.മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
5.കുരുമുളകുപൊടി അര ടീസ്പൂണ്‍
6.കോണ്‍ ഫ്‌ളവര്‍
7.വെണ്ണ ഒരു ടേബിള്‍സ്പൂണ്‍
8. ഉപ്പ്,കറിവേപ്പില പാകത്തിന്
9. ഇഞ്ചി പേസ്റ്റ് ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കിയ ഇറച്ചി ചെറിയ കഷ്ണങ്ങള്‍ ആക്കുക. ഇറച്ചി കഷ്ണങ്ങള്‍ ഇഞ്ചി പേസ്റ്റ് , മസാലപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വെള്ളമൊഴിച്ച് നന്നായി വേവിക്കുക. നന്നായി വെന്തുടഞ്ഞു കഴിയുമ്പോള്‍ സൂപ്പ് അരിച്ചു മാറ്റിവെയ്ക്കുക. വെണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ സവാളയും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് അരിച്ചെടുത്ത സൂപ്പും കോണ്‍ഫ്‌ളവര്‍ കലക്കിയതും ചേര്‍ത്തിളക്കി തിളപ്പിക്കുക. പാകത്തിന് കുറുകുമ്പോള്‍ കുരുമുളകുപൊടി വിതറി ഉപയോഗിക്കാം....!!