Tuesday 19 March 2024




ഡക്ക് ഫ്രൈ എടുത്താലോ ...?

By BINDU PP.26 Apr, 2017

imran-azhar

 

 

ഡക്ക് ഫ്രൈ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ..? പക്ഷെ പല വീട്ടമ്മമാർക്കും ഇതെങ്ങനെ ഉണ്ടാക്കുക എന്നറിയില്ല. നമുക്ക് നോക്കാം രൂചിയുറും ഡക്ക് ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് .........

ആവശ്യമുള്ള സാധനങ്ങൾ

താറാവിറച്ചി-അരക്കിലോ(മുറിച്ച് വൃത്തിയാക്കിയത്)
സവാള നീളത്തില്‍ അരിഞ്ഞത്-രണ്ടെണ്ണം
ഇഞ്ചി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി ആറ് എണ്ണം
മല്ലിപ്പൊടി- 3 സ്പൂണ്‍
മുളകുപൊടി-ഒരു സ്പൂണ്‍
കുരുമുളകു പൊടി,
മഞ്ഞള്‍ പൊടി-അര സ്പൂണ്‍
മീറ്റ് മസാല (ഒരു സ്പൂണ്‍)
ചെറിയ ഉള്ളി അരിഞ്ഞത്-ആറെണ്ണം
പച്ചമുളക്-രണ്ടെണ്ണം
നാളികേരക്കൊത്ത്,
ഉപ്പ്,
കറിവേപ്പില,

 

തയ്യാറക്കുന്ന വിധം

വെളിച്ചെണ്ണ- ആവശ്യത്തിന് ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി,മീറ്റ് മസാല, പകുതി ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക. ഇതില്‍ പകുതിയും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് താറാവിറച്ചിയില്‍ പുരട്ടി വയ്ക്കുക. അര മണിക്കൂര്‍ ഇരുന്നാല്‍ മസാല നല്ലപോലെ ഇറച്ചിയില്‍ പിടിച്ചു കിട്ടും. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇറച്ചിക്കഷണങ്ങള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തുകോരുക. ഈ എണ്ണയിലേക്ക് സവാള അരിഞ്ഞതും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന പേസ്റ്റിന്റെ ബാക്കിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും ചേര്‍ക്കാം. പിന്നീട് താറാവിറച്ചി ഇതിലേക്കു ചേര്‍ത്ത് അടച്ചുവച്ച് നല്ലപോലെ വേവിക്കുക. ഗ്രേവി കഷ്ണങ്ങളില്‍ പിടിച്ച് വെള്ളം നല്ലപോലെ വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. അല്‍പം നെയ്യ് മറ്റൊരു പാത്രത്തില്‍ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും നാളികേരക്കഷ്ണങ്ങള്‍ കൊത്തിയിട്ടതും കരിവേപ്പിലയും ചേര്‍ത്ത് വറുത്ത് ഡക്ക് ഫ്രൈയിലേക്കു ചേര്‍ക്കാം. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിയ്ക്കാവുന്ന ഡക്ക് ഫ്രൈ തയ്യാര്‍ മേമ്പൊടി മണ്‍ചട്ടിയില്‍ ഉണ്ടാക്കിയാല്‍ താറാവു റോസ്റ്റിന് രുചിയേറും. ചെറിയ ഉള്ളിക്കു പകരം സവാളയും വേണമെങ്കില്‍ വറുത്തിടാന്‍ ഉപയോഗിക്കാം.