Tuesday 19 March 2024




മുട്ട സാലഡ് സാന്‍റവിച്ച് ഇഷ്ടമാണോ ?

By BINDU PP.04 May, 2017

imran-azhar

 

 

 

മുട്ട സാലഡ് സാന്‍റവിച്ച് ഉണ്ടാക്കാം നമുക്ക് ? ഇഷ്ടാണോ നിങ്ങൾക്ക് , പക്ഷെ എങ്ങനെ തയ്യാറക്കുമെന്നറിയില്ലലെ ? മയണൈസും ബ്രഡ് സ്ലൈസും ഉപയോഗിച്ച് മുട്ട സാലഡ് സാന്‍റവിച്ച് ഉണ്ടാക്കാം. അതിനു വേണ്ട ചേരുവകളിവയാണ്

ആവശ്യമുള്ള സാധനങ്ങൾ

ബ്രഡ് സ്ലൈസുകള്‍ - 4 എണ്ണം


മയണൈസ് - 4 ടീസ്പൂണ്‍

ഉപ്പ് -പാകത്തിന്

സ്പ്രിങ് ഒാണിയന്‍ - 1/4 കപ്പ്

ലെറ്റൂസ് ഇലകള്‍ -ഒരു പിടി

പുഴുങ്ങി ചെറുതായി മുറിച്ച മുട്ട- 2 എണ്ണം

ചുവന്ന മുളക് ചതച്ചത് -1/2 ടീസ്പൂണ്‍

ബ്ലാക്ക് പെപ്പര്‍- ഒരു നുള്ള്

തക്കാളി ചെറുതായി മുറിച്ചത് - 1

ചുവന്ന ഉള്ളി ചെറുതായി അരിഞ്ഞത് -1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുട്ട, മയണൈസ്, മുളക് ചതച്ചത്, ഉപ്പ് ,കുരുമുളക് എന്നിവ ഒരു പാത്രത്തിലാക്കി മിക്സ് ചെയ്ത ശേഷം ബ്രഡ് സ്ളൈസുകള്‍ക്കു മേല്‍ പരത്തുക. അതിനു മുകളില്‍ മുറിച്ചു വെച്ചിരിക്കുന്ന തക്കാളി, ഉള്ളി, ലെറ്റൂസ് ഇലകള്‍ എന്നിവ വയ്ക്കണം .ബ്രഡ് സ്ലൈസുകള്‍ തവയിലാക്കി കുറഞ്ഞ തീയില്‍ 30 സെക്കന്‍റ് വേവിക്കുക. മുട്ട സാലഡ് സാന്‍റ് വിച്ച് റെഡി. സ്ലൈസുകളുടെ വശങ്ങളില്‍ ആവശ്യത്തിന് നെയ്യ് തൂവിയാല്‍ രുചി വര്‍ദ്ധിക്കും. മുട്ട സാലഡ് സാന്‍റ് വിച്ച് ഫ്രഞ്ച് ഫ്രൈസിനൊപ്പമോ അല്ലാതെയോ കഴിക്കാം..