Sunday 16 December 2018


നല്ല എരിവുള്ള കേരള മിക്‌സ്ചര്‍

By Anju N P.04 Aug, 2018

imran-azhar

 


കടല മാവ് - 3 ഗ്ലാസ്.
അരിപ്പൊടി - അര ഗ്ലാസ്
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കായപോടി - അര ടീസ്പൂണ്‍
മുളകുപൊടി-  രണ്ടു ടീസ്പൂണ്‍
കറിവേപ്പില,ഉപ്പു-  പാകത്തിന്
അവില്‍ - അര ഗ്ലാസ്
പൊട്ടു കടല-  50 ഗ്രാം
നിലക്കടല - 100 ഗ്രാം
വറുക്കാന്‍ ആവശ്യമായ വെളിച്ചെണ്ണ .
പിന്നെ മറന്നു പോകാതെ ...സേവനാഴി .

 

 

കടലമാവും അരിപൊടിയും മഞ്ഞള്‍പൊടിയും മുളകുപൊടിയും കായപൊടിയും ഉപ്പും ചേര്‍ത്ത് ഇടിയപ്പത്തിന്റെ മാവിന്റെ അയവില്‍ ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കുക. ഇതില്‍ ഒരു തവി മാവ് മാറ്റി വെക്കണം ..... സേവനാഴിയില്‍ ഇടിയപ്പത്തിന്റെ അച്ചിട്ടു ബാക്കിയുള്ള മാവ് നിറച്ചു തിളച്ച വെളിച്ചെണ്ണയിലേക്ക് വട്ടത്തില്‍ പിഴിഞ്ഞ് വറുത്തു കോരി എടുക്കുക ..തണുത്ത ശേഷം കൈകൊണ്ടു ചെറുതായി പൊടിച്ചെടുക്കുക ..


മാറ്റിവെച്ചിരിക്കുന്ന മാവ് ഇഡ്ഡലി മാവിന്റെ അയവില്‍ കലക്കി എടുത്തു കണ്ണാപ്പ (വലിയ ദ്വാരങ്ങള്‍ ഉള്ള തവി)എണ്ണയുടെ മുകളില്‍ പിടിച്ചു ഈ മാവ് കുറേശ്ശെ ആയി ഒഴിച്ച് ഒരു സ്പൂണ്‍ കൊണ്ട് ഈ തവിയില്‍ പതുക്കെ തട്ടികൊടുക്കുക .അപ്പോള്‍ മാവ് തുള്ളികളായി എണ്ണയില്‍ വീണു കുമിളിച്ച് പൊങ്ങും . ഇത് വറുത്തു കോരി എടുക്കുക

ഒരു ഫ്രൈ പാനില്‍ എണ്ണ ചൂടാക്കി അവില്‍,പൊട്ടുകടല,നിലക്കടല,എന്നിവ ഓരോന്നായി വറുത്തു കോരുക .അവസാനമായി കുറച്ചു കറിവേപ്പിലയും വറുത്തു കോരുക .ഓരോ ഇനവും വറുത്തു കോരിയ ഉടനെ ആ ചൂഇല്‍തന്നെ കുറച്ചു മുളകുപൊടി തൂവുക....

അവസാനമായി എല്ലാം കൂടി നന്നായി മിക്‌സ് ചെയ്തു എടുക്കുക... നമ്മുടെ മിക്‌സ്ചര്‍ റെഡി .....