Saturday 24 June 2017

പനീര്‍ കുല്‍ച തയ്യാറാക്കാം .......

By BINDU PP.07 Apr, 2017

imran-azhar

 

 


വളരെ സ്വാദിഷ്ടമയൊരു റസിപ്പിയാണ് പനീര്‍ കുല്‍ച. ഇത് നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു വിഭവം ആണ്. ഈ വിഭവം പറാത്തയില്‍ നിറച്ചാണ് കഴിക്കേണ്ടത്. പനീറും കഷ്ണങ്ങളാക്കിയ പച്ചകറികളും ചേര്‍ത്ത് ഇതൊരു ആകര്‍ഷകരമായ വിഭവമാക്കാവുന്നതാണ്.


ആവശ്യമുള്ള സാധനങ്ങൾ

പനീര്‍ - 200 ഗ്രാം (ചതച്ചത്)
പച്ചമുളക് - 4 (കഷ്ണങ്ങളാക്കിയത്)
ഗരം മസാല - 1 ടീ സ്പൂണ്‍
മല്ലി ഇല - 2 ടീ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
മുളക് പൊടി - 2 ടീ സ്പൂണ്‍
ചാറ്റ് മസാല - 2 ടീ സ്പൂണ്‍
സവോള - (കഷ്ണങ്ങളാക്കിയത്)

തയ്യാറാക്കുന്ന വിധം

ഒരു പാത്രം എടുത്ത് ബേക്കിങ് പൗഡര്‍, ധാന്യമാവ് എന്നിവ നന്നായ് യോജിപ്പിച്ച് മാറ്റിവെയ്ക്കുക. പാല്‍ , ബട്ടര്‍ , പഞ്ചസാര , ഉപ്പ് എന്നിവ നന്നായ് യോജിപ്പിക്കുക. ഈ പാല്‍ മിക്‌സ് ഒന്നാമത്തെ ചേരുവയിലേക്ക് ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിന്റെ മുകളില്‍ ഒരു തുണി വിരിച്ചുവച്ച് 40 മിനിട്ട് മാറ്റി വയ്ക്കുക.ഈ സമയം കൊണ്ട് നിറയ്ക്കാനുള്ള കൂട്ട് തയ്യാറാക്കുക. ഒരു പാത്രം എടുത്ത് ഇതിലേക്ക് ചതച്ചെടുത്ത പനീര്‍ , സവോള , മല്ലി ഇല , പച്ചമുളക് , ഉപ്പ് , ഗരം മസാല , മുളക് പൊടി , ചാറ്റ് മസാല എന്നിവ ഇട്ട് യോജിപ്പിക്കുക. ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. നിറയ്ക്കാനുള്ള പനീര്‍ കുല്‍ച തയ്യാറായി. കുഴച്ചെടുത്ത മാവ് വൃത്താകൃതിയില്‍ പരത്തിയെടുക്കുക അധികം വലുതാക്കാതെ. ഇതില്‍ പനീര്‍ കുല്‍ച നിറച്ച് മടക്കി , കൂട്ട് പുറത്തേക്ക് വരാത്ത വിധം സൈഡ് ഒട്ടിക്കുകഒരു ഓവന്‍ ട്രെ എടുത്ത് എണ്ണ പുരട്ടിയശേഷം കുല്‍ച അടുക്കി വയ്ക്കുക. 200 ഡിഗ്രി ചൂടില്‍ 10-15 മിനിട്ട് ബേക്ക് ചെയ്യുക. ബട്ടര്‍ പുരട്ടി ഇഷ്ടമുള്ള ചട്‌നിയോടൊപ്പം കഴിക്കാവുന്നതാണ്.