Tuesday 17 July 2018

വേനലില്‍ കൂളാകാന്‍ പഞ്ചാബി ലെസ്സി

By Anju N P.12 May, 2018

imran-azhar

 


പഞ്ചാബി ലെസ്സി

ചേരുവകള്‍:

1.കട്ടിത്തൈര്(തണുത്തത്) - രണ്ട് കപ്പ്


2.പാല്‍ (തണുത്തത്) - ഒരു കപ്പ്


3.പഞ്ചസാര പൊടിച്ചത് - കാല്‍ കപ്പ്


4.ഏലക്കായ് പൊടിച്ചത് - കാല്‍ ടീസ്പൂണ്‍


5.ആല്‍മണ്ട് നുറുക്കിയത് - ഒരു ടീസ്പൂണ്‍


6.പിസ്ത നുറുക്കിയത് - ഒരു ടീസ്പൂണ്‍


7.കുങ്കുമപ്പൂവ് - ഒരു നുള്ള്


8.റോസ് വാട്ടര്‍-അര ടീസ്പൂണ്‍


തയാറാക്കുന്ന വിധം:
തൈര് ഒരു പാത്രത്തിലേക്കൊഴിച്ച് നന്നായി കടഞ്ഞെടുക്കുക, അതിലേക്ക് പാല്‍, പഞ്ചസാര പൊടിച്ചത്, ആല്‍മണ്ട്, പിസ്ത, ഏലക്കായ് പൊടിച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും കടയുക. ലെസ്സിക്ക് നല്ല രുചിയും മണവും ലഭിക്കാന്‍ ഒരു തുള്ളി റോസ് വാട്ടര്‍ ചേര്‍ക്കാം. ഇവ വീണ്ടും നന്നായി കൂട്ടിയോജിപ്പിച്ച ശേഷം ഒരു ഗ്‌ളാസിലേക്ക് ഒഴിക്കുക. ആല്‍മണ്ട്, പിസ്ത, കുങ്കുമം എന്നിയിട്ട് അലങ്കരിക്കുക.