Sunday 16 December 2018


സ്വാദേറും അച്ചപ്പം ഉണ്ടാക്കാം....

By Anju N P.14 Jul, 2018

imran-azhar

സ്വാദേറും അച്ചപ്പം


ചേരുവകള്‍‌:
അരിപ്പൊടി – 2 കപ്പ്
മൈദ – 2 കപ്പ്
മുട്ട – 4
തേങ്ങാപ്പാല്‍‌ – 4 കപ്പ്
എള്ള് – 3 ടീസ്പൂണ്‍‌
പഞ്ചസാര – 150 ഗ്രാം
എണ്ണ – പാകത്തിന്

 

പാകം ചെയ്യുന്നവിധം:


മാവ് ചേരുവകളും പഞ്ചസാര പൊടിച്ചതും മുട്ട പതപ്പിച്ചതും തേങ്ങാപ്പാലും മിശ്രിതമാക്കുക. നന്നായി ഇളക്കുക. എന്നിട്ട് എള്ള് ചേര്‍‌ക്കുക. അരമണിക്കൂര്‍‌ കഴിഞ്ഞ് എണ്ണ തിളപ്പിച്ച് അച്ചപ്പം ഉണ്ടാക്കാനുപയോഗിക്കുന്ന അച്ച് മാവില്‍‌ മുക്കി വറുത്തെടുക്കുക. അച്ച് തിളച്ച എണ്ണയില്‍‌ അല്‍‌പസമയം ഇട്ടതിനുശേഷം മാത്രമേ മാവില്‍‌മുക്കാന്‍‌ പാടുള്ളൂ. ചെറു ബ്രൌണ്‍‌ നിറമാകുമ്പോള്‍‌ അച്ചപ്പം തിരിച്ചിടുക. ആ വശവും ഇളം ബ്രൌണ്‍‌ നിറമാകുമ്പോള്‍‌ കോരിയെടുത്ത് എണ്ണ വാരാന്‍ വയ്‌ക്കുക.