Thursday 18 October 2018



സ്വാദിഷ്ടമായ ഗോതമ്പു ന്യൂഡിൽസ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം ?

By Anju N P.19 May, 2018

imran-azhar

 

ന്യൂഡിൽസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാണ് .എന്നാൽ കടയിൽ നിന്നും വാങ്ങുന്ന വിവിധ ബ്രാൻഡ് ന്യൂഡിൽസ് ,സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിനു ദോഷകരമാകാൻ ഇടയുണ്ട്.ന്യൂഡിൽസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാലോ?അതിനായുള്ള റെസിപിയാണ് താഴെ കൊടുത്തിരിക്കുന്നത് .ശ്രമിച്ചു നോക്കൂ !!!

 

ആവശ്യമായ സാധനങ്ങൾ : 

1. ഗോതമ്പു പൊടി വറുത്തത് -ഒരു നാഴി

2. ഉപ്പ്- ആവശ്യത്തിന് 

 

ഉപ്പിട്ട തിളപ്പിച്ച വെള്ളം പൊടിയിലേക് ഒഴിച്ചു  ഇടിയപ്പത്തിൻറെ  പരുവത്തിൽ മാവ് കുഴച്ചെടുത്ത്  ഇടിയപ്പത്തട്ടിലേക് നീളത്തിൽ പീച്ചി എടുക്കുക ശേഷം അഞ്ചു മിനുറ്റ് ആവി കേറിക്കഴിഞ്ഞാൽ ,തണുത്ത വെള്ളത്തിലേക്കു മാറ്റുക .കട്ട ആകാതിരിക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയുന്നത് പിന്നീട് മസാലകൂട്ട്  റെഡി ആക്കാം

 മാസാലക്ക് :

1.വെജിറ്റബ്ൾസ് കട്ട് ചെയ്തത് -2കപ്പ്   

2.സവാള അരിഞ്ഞത് -1

3.ഇഞ്ചി ,വെളുത്തുള്ളി ,പച്ച മുളക് ചെറുതായി അരിഞ്ഞത് -3ടീസ്പൂൺ , മുളക് പൊടി -1ടീസ്പൂൺ 

4.മഞ്ഞൾ പൊടി ,ഗരം മസാല -അര ടീസ്പൂൺ 

5.ചിക്കൻ മസാല പൊടി -2ടീസ്പൂൺ 

6.ഉപ്പ് -ആവശ്യത്തിന് 

7.ഓയിൽ -ആവശ്യത്തിന് .

 

തയ്യാറാക്കേണ്ട വിധം : ആദ്യം ഒരു പാനിൽ ഓയിൽ ചൂടാക്കി സവാള വഴറ്റി അതിലേക് ജിൻജർ ,വെളുത്തുള്ളി പേസ്റ്റ് വഴറ്റുക ,അത് കഴിഞ് കട്ട് ചെയ്ത വെജിറ്റബ്ൾസ്,വെജിറ്റബ്ൾസ് എല്ലാം ആഡ് ചെയണം ,വെന്ത് കഴിഞ്ഞാൽ ന്യൂഡിൽസ് അരിപ്പയിലേക് ഊറ്റി മസാലയിലേക് ചേർത് നന്നായി മിക്സ് ചെയ്ത് കഴിഞ്ഞാൽ ഹോം മൈഡ് ന്യൂഡിൽസ് റെഡി