Tuesday 19 March 2024




ഏത്തപ്പഴം ലഡ്ഡു റെഡി !!!

By BINDU PP.11 May, 2017

imran-azhar

 

 


മധുരം ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ലഡ്ഡു നമ്മുടെ ഇഷ്ട വിഭവമാണ് അതുകൊണ്ട് തന്നെ ലഡ്ഡു എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. ഏത്തപ്പഴം ലഡ്ഡു എന്ന് കേട്ടിട്ടുണ്ടോ ? ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ് നമുക്ക് ഒരു കൈ നോക്കിയാലോ ? നമുക് നോക്കാം എങ്ങനെ ഉണ്ടാക്കുന്നെയെന്ന്...


ആവശ്യമുള്ള സാധനങ്ങൾ

പഴുത്ത ഏത്തപ്പഴം :നാല്
കണ്ടന്സ്ഡ്ത മില്ക്ക് : അര ടിന്‍
പഞ്ചസാര : കാല്‍ കപ്പ്
തേങ്ങ പൊടിച്ചത് : കാല്‍ കപ്പ്
നെയ്യ് : കാല്‍ കപ്പ്
വെള്ളം : അര ഗ്ലാസ്

തയ്യാറാക്കുന്ന വിധം:


പഴം നന്നായി പുഴുങ്ങി നാരും ഉള്ളിലെ കറുപ്പും കളഞ്ഞ ശേഷം നന്നായി ഉടച്ചെടുക്കുക. അല്പം പോലും കട്ട ഉണ്ടാവരുത്. നന്നായി പഴുത്ത പഴത്തിനു മിക്‌സിയില്‍ അടിക്കണ്ട ആവശ്യം ഇല്ല. വെള്ളം തിളപ്പിച്ചു പഞ്ചസാര ഉരുക്ക്കി വയ്ക്കുക. ഇനി ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി പഴം വരട്ടുക.നെയ്യ് പിടിച്ചു കഴിയുമ്പോള്‍ കണ്ടന്സ്ഡ് മില്ക്ക് ചേര്ത്ത് ഇളക്കുക. ഇനി പഞ്ചസാര പാനി ചേര്ത്ത് ഇളക്കുക. വെള്ള മയം മുഴുവന്‍ വറ്റി ഉരുണ്ടു വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. തണുത്ത ശേഷം കുറേശ്ശെ തേങ്ങാ പൊടി ചേര്ത്തിപളക്കി ചെറിയ ഉരുളകള്‍ ആക്കുക.( ഉരുളയ്ക്ക് അല്പം ബലം കിട്ടാനാണ് തേങ്ങാ പൊടി ചേര്ക്കു ന്നത്. ഇനി ഇത് ബര്ഫി മോഡലില്‍ മുറിച്ചു എടുക്കാനാണെങ്കില്‍ തേങ്ങാ പൊടി ചേര്ക്കേ ണ്ടതില്ല) തേങ്ങാ പൊടിയില്‍ ഒന്നുരുട്ടി എടുത്താല്‍ ഏത്തപ്പഴം ലഡ്ഡു റെഡി....!!