Tuesday 19 March 2024




വെജിറ്റബിള്‍ പുലാവ്

By BINDU PP.11 May, 2017

imran-azhar

 

 


വെജിറ്റബിള്‍ പുലാവ് ഇഷ്ടമല്ലേ ? നമുക്ക് തയ്യാറാക്കിയാലോ ? പലരുടെയും സങ്കടം സ്വന്തം അടുക്കളയിൽ അത് ഉണ്ടാക്കാൻ സാധിക്കില്ല എന്നതാണ് . ഇനി ആരും ആ പരാതി പറയരുത് നമുക്ക് ഇന്ന് വെജിറ്റബിള്‍ പുലാവ് ഉണ്ടാക്കാം ...............

ആവശ്യമുള്ള സാധനങ്ങൾ

ഓയില്‍ - മൂന്ന് സ്പൂണ്‍
ബസുമതി അരി - ഒരു കപ്പ് (ഇരുപതു മിനിറ്റ് വെള്ളത്തില്‍ കുതിര്ത്തുക വെച്ചത്)
ഉള്ളി അരിഞ്ഞത് - അര കപ്പ്
ജീരകം, പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌
ഗ്രീന്‍ & റെഡ് ബെല്‍ പെപ്പെര്‍ - ചെറുതായി അരിഞ്ഞത്
ഇഞ്ചി പേസ്റ്റ് - ഒന്നര സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - ഒന്നര സ്പൂണ്‍
പച്ചമുളക് പേസ്റ്റ് - ഒരു സ്പൂണ്‍
ക്യാരറ്റ് - അര കപ്പ്
ഗ്രീന്‍ പീസ് - അര കപ്പ്
ബീന്സ്് - അര കപ്പ്
ചെറുനാരങ്ങ നീര് - മൂന്ന് സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഓയില്‍ ഒഴിച്ച് ജീരകം ,പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌ എന്നിവ ഇട്ട ശേഷം ഉള്ളി അരിഞ്ഞത്, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ് എന്നിവയും പച്ചക്കറികളും ഇട്ടു നല്ലവണ്ണം ഇളക്കി അടച്ചു വച്ച് വേവിക്കുക . അതിലേക്കു അരി, അണ്ടിപ്പരിപ്പ്, മുന്തിരി , ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും ചേര്ത്തു ഇളക്കി മൂന്നു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. പിന്നെ രണ്ടു കപ്പ് വെള്ളം ചേര്ത്തു വള്ളം വറ്റുന്നവരെ വേവിക്കുക....!!