Wednesday 15 August 2018

ഹൈദരാബാദി ദഹി ബിണ്ടി മസാല

By Anju N P.25 Apr, 2018

imran-azhar

 

ഹൈദരാബാദ് സ്റ്റൈലില്‍ വെണ്ടയ്ക്ക മസാല തയ്യാറാക്കിയാലോ. ദഹി ബിണ്ടി മസാല എന്നാണ് ഇതിന്റെ പേര്. തൈരു ചേര്‍ത്തുണ്ടാക്കുന്ന മസാലയാണെന്നു പേരില്‍ നിന്നേ വ്യക്തം. ദഹി ബിണ്ടി മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ...

 

ആവശ്യമുള്ള സാധനങ്ങള്‍

വെണ്ടയ്ക്ക-അരക്കിലോ

സവാള-1

തക്കാളി-2

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍

തൈര്-1 കപ്പ്

തേങ്ങ ചിരകിയത്-1 ടീസ്പൂണ്‍

കശുവണ്ടിപ്പരിപ്പ്-8

ഗരം മസാല-1 ടീസ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മാംഗോ പൗഡര്‍-1 ടീസ്പൂണ്‍

ഉപ്പ് , വെള്ളം , എണ്ണ- ആവശ്യത്തിന്‌

വറുത്തിടാന്‍ കടുക്-1 ടീസ്പൂണ്‍

ജീരകം-അര ടീസ്പൂണ്‍

ഉഴുന്നുപരിപ്പ്-അര ടീസ്പൂണ്‍

ഉണക്കമുളക്-3

കായപ്പൊടി-ഒരു നുള്ള്

കറിവേപ്പില

എണ്ണ

 

വെണ്ടയ്ക്ക കഴുകി വട്ടത്തില്‍ അധികം കട്ടിയില്ലാതെ നുറുക്കുക. വല്ലാതെ കട്ടി കുറയുകയുമരുത്. കശുവണ്ടിപ്പരിപ്പ അല്‍പനേരം ചൂടുവെള്ളത്തിലിടുക. പിന്നീടിത് തേങ്ങയുമായി ചേര്‍ത്ത് അരയക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലിട്ട് വെണ്ടയ്ക്ക ചെറുതായി ഫ്രൈ ചെയ്തെടുക്കണം. പാനില്‍ നിന്നും ഇത് മാറ്റുക. പാനില്‍ അല്‍പം എണ്ണ കൂടി ചൂടാക്കി കടുക്, ജീരകം, ഉഴുന്നുപരിപ്പ്, കായപ്പൊടി, ഉണക്കമുളക്, കായപ്പൊടി, കറിവേപ്പില എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക സവാള ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് മസാല പൗഡറുകള്‍, മാംഗോ പൗഡര്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക തക്കാളി ചേര്‍ത്ത് നല്ലപോലെ വഴറ്റുക. അരച്ചു വച്ചിരിയ്ക്കുന്ന കശുവണ്ടിപ്പരിപ്പ്-തേങ്ങാ മിശ്രിതം ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. പിന്നീട് തൈരും ചേര്‍ത്തിളക്കുക. ഉപ്പും വെള്ളവും ചേര്‍ക്കണം. ഇത അല്‍പം തിളച്ചു കഴിയുമ്പോള്‍ വെണ്ടയ്ക്ക ചേര്‍ത്തിളക്കണം.