By Web Desk.25 Jul, 2020
പ്രഭാത ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെട്ട നമ്മളില്‍ പലരുടെയും ഒരു ഇഷ്ട വിഭവമാണ് ഇഡ്ഡലി. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷ്യവസ്തുവായ ഇഡ്ഡിക്കൊപ്പം സാമ്പാറോ, ചട്ണിയോ കൂടെയുണ്ടെങ്കില്‍ രുചിചേരുവകള് ഒത്തിണങ്ങിയ ഈ പ്രഭാത ഭക്ഷണം ആരോഗ്യത്തിനും അത്യുത്തമമാണ്. ആവിയില്‍ വേവിച്ചെടുക്കുന്നതിനാല്‍ ഇത് ശരീരത്തിനും ഉത്തമമായ ഇഡ്ഡലി എത്രവേണമെങ്കിലും കഴിക്കാം. എന്നാല്‍, ചില അവസരങ്ങള്‍ ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ പുതിയ കണ്ടെത്തല്‍.
മഴക്കാലങ്ങളില്‍ ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ല. ഇഡ്ഡലി പോലെയുള്ള പുളിച്ച ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നത് നല്ലതാണെന്നാണ് ആയുര്‍വ്വേദം അനുശാസിക്കുന്നത്. ദഹന പ്രശ്നങ്ങള്‍ സൃഷ്ടിച്ച്, വയറിന് അസ്വാസ്ഥ്യമുണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്ന കാരണം. ഇത് മാത്രമല്ല, ഇതുപോലെ തന്നെ പുളിയുള്ള മറ്റ് എല്ലാ ഭക്ഷണങ്ങളും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് പഠനത്തിന് നേതൃത്വം നല്കിയ വിദഗ്ദ്ധരുടെ അഭിപ്രായം. മഴക്കാലത്ത് വളരെ ലളിതവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം എന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.