Wednesday 19 September 2018



നാടൻ കൂന്തൽ മസാല

By Sooraj S.01 Jan, 1970

imran-azhar

 

 

കൂന്തൽ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ നാട്ടിൽ ലഭിക്കുന്നതിൽ ഏറ്റവും രുചികരമായ ഒരു വിഭവമാണ് കൂന്തൽ. നാട്ടിൻപുറങ്ങളിലും മറ്റുമായി നിരവധി വ്യത്യസ്തതയും പുതുമയാർന്നതുമായ രീതിയിൽ കൂന്തൽ പാചകം ചെയ്യാറുണ്ട്. അത്തരത്തിൽ പുതുമയാർന്ന ഒരു വിഭവമാണ് നാടൻ കൂന്തൽ മസാല.


നാടൻ കൂന്തൽ മസാല

ആവശ്യമുള്ളവ

കൂന്തൽ- അര കിലോ ( കഴുകി വൃത്തിയാക്കി ചെറിയ കഷണം ആക്കി മുറിച്ചത് )
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
ചെറിയ ഉള്ളി - 150 ഗ്രാം തൊലി കളഞ്ഞു ചെറുതാക്കി അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം നീളത്തിൽ അരിഞ്ഞത്
കറിവേപ്പില
മുളക് പൊടി - ഒന്നര ടേബിൾ സ്പൂണ്‍
മല്ലി പൊടി - 1 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മഞ്ഞൾ പൊടി - അര ടീസ്പൂണ്‍
ഇറച്ചി മസാല - 1 ടീസ്പൂണ്‍
തക്കാളി - 1 എണ്ണം ചെറുത്‌
പുളി പിഴിഞ്ഞത് - ഒരു ചെറുനാരങ്ങ വലുപ്പത്തിൽ ഉള്ള പുളിയുടെ
തേങ്ങ കൊത്ത് - 2 ടേബിൾ സ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂണ്‍ ( തെറ്റിയതല്ല വേണം ഇത് എക്സ്ട്രാ )
ഉപ്പ്

തയ്യാറാക്കുന്ന വിധം

2 ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയത് ചേർത്ത് ലൈറ്റ് ഗോള്ടെൻ ബ്രൌണ്‍ കളർ ആകുന്നതുവരെ ഇളക്കി എടുക്കണം
ഇനി ചെറിയ ഉള്ളി , പച്ചമുളക് , കറിവേപ്പില ചേർത്ത് ഇതേ ലൈറ്റ് ഗോള്ടെൻ ബ്രൌണ്‍ കളർ ആക്കി എടുത്തോളൂ. ശേഷം കൂന്തൽ ചേർത്ത് ഒരു മിനിട്ട് മീഡിയം തീയിൽ വെച്ച് ഇളക്കി കൊടുക്കണം
പിന്നീടു ബാക്കി ഉള്ള മസാല പോടികളെല്ലാം ചേർത്ത് മിക്സ്‌ ചെയ്തു ഇളക്കി എടുത്തു തക്കാളി ചേർത്ത് മിക്സ്‌ ചെയ്യാം. ഇത് കഴിഞ്ഞു പുളി പിഴിഞ്ഞത് ചേർക്കണം പിന്നീടു ഉപ്പും ചേർത്ത് മിക്സ്‌ ചെയ്തോള്ളൂ
ഇനി ഇതിനെ അങ്ങട് അടച്ചു വെച്ച് 2 മിനിട്ട് വേവിക്കാം. വേഗം വേറെ ഒരു പാൻ എടുത്തു 1 ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു തേങ്ങ കൊത്തു ചേർത്ത് ഫ്രൈ ചെയൂ . ഇനി ഇത് അവിടെ ഇരിക്കട്ടെ
നമ്മുടെ കൂന്തൾ 2 മിനിട്ടിനുശേഷം തുറന്നു അതിലേക്കു തേങ്ങ കൊത്ത് ഫ്രൈ ചെയ്തത് ചേർത്ത് മിക്സ്‌ ചെയ്യാം
നല്ല പോലെ ഡ്രൈ ആയതിനു ശേഷം തീ ഓഫ്‌ ചെയ്തു കറിവേപ്പില ചേർത്ത് അലങ്കരിക്കാം. ചൂടോടെ കഴിക്കാൻ വരട്ടെ 1 മണിക്കൂർ റൂമിലെ റ്റെമ്പരെചരിൽ വെച്ചതിനു ശേഷം മസാല ഒക്കെ നല്ല പോലെ പിടിച്ചു വന്നു ഒനൂടെ ചൂടാക്കി വിളമ്പിക്കോളൂ.


ഇത്തരത്തിൽ പല പല രീതിയിൽ കൂന്തൽ പാചകം ചെയ്യാവുന്നതാണ്. നാടൻ ഭക്ഷണശാലകളിൽ കൂന്തൽ വിഭവങ്ങൾ സുലഭമാണ്. ആരെയും മയക്കുന്ന രുചി തന്നെയാണ് കൂന്തലിനെ വ്യത്യസ്തമാക്കുന്നത്.