Sunday 24 June 2018

കലോറി കുറഞ്ഞ പനീര്‍ ടിക്ക

By Abhirami Sajikumar.05 Mar, 2018

imran-azhar

 

ഈ പനീര്‍ ടിക്ക വിഭവത്തില്‍ വറുക്കുന്ന ചേരുവകള്‍ ഒന്നുമില്ല. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള കലോറി കുറഞ്ഞ വിഭവമായതിനാല്‍ ഷാലോ ഫ്രൈ ആണ് ഇവിടെ ചെയ്യുന്നത്. പ്രോട്ടീന്‍ നിറഞ്ഞ ഒരു വിഭവമാണ് പനീര്‍. നിമിഷ നേരം കൊണ്ട് തയ്യാറാക്കാവുന്ന കലോറി കുറഞ്ഞ ഒരു പലഹാരമാണ് പനീര്‍ ടിക്ക.ചുവപ്പ് ,പച്ച ക്യാപ്‌സിക്കം,ഉള്ളി,പനീര്‍ എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ പനീര്‍ ടിക്ക തയ്യാറാക്കാം.

ഒരു ബൗളില്‍ തൈര് ,മഞ്ഞള്‍പ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല എന്നിവ ചേര്‍ക്കുക..അംച്യൂര്‍ പൊടിയും ജീരകവും കൂടി ചേര്‍ത്ത് യോജിപ്പിക്കുക.മല്ലിയിലയും കൂടി ചേര്‍ത്ത് യോജിപ്പിക്കുക. കടലമാവ് കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.6. ഉപ്പ് ചേര്‍ക്കുക.ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് ചേര്‍ക്കുക.. എല്ലാം നന്നായി യോജിപ്പിക്കുക.. ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്‌സിക്കം എന്നിവ ചേര്‍ക്കുക.. ഇതിലേക്ക് പനീര്‍ ചേര്‍ക്കുക.. എല്ലാം നന്നായി കോട്ട് ചെയ്യുക.ഉള്ളിയും ക്യാപ്‌സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക.. മാരിനേറ്റ് ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക.. സ്‌ക്യുവര്‍ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങള്‍ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക.. സ്റ്റൗ കത്തിച്ചു പാന്‍ വയ്ക്കുക.. ഒരു സ്പൂണ്‍ എന്ന പാനിലേക്ക് ഒഴിക്കുക.. സ്‌കുവര്‍ അതിന്റെ മുകളില്‍ വച്ച് വേവിക്കാന്‍ വയ്ക്കുക.. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്‌കുവര്‍ തിരിച്ചു കൊടുക്കുക.. സ്വര്‍ണ നിറമാകുന്നതുവരെ വേവിക്കുക.സ്‌കുവരില്‍ നിന്നും പനീറും ഉള്ളിയും ക്യാപ്‌സിക്കവും മാറ്റുക.. ചൂടോടെ വിളമ്ബുക