Friday 16 November 2018


മഷ്‌റൂം സൂപ്പ് ,സ്വീറ്റ്‌കോണ്‍ വെജിറ്റബിള്‍ സൂപ്പ് ,ഒനിയന്‍ സൂപ്പ് തയ്യാറാക്കാം.....

By BINDU PP.09 Jul, 2018

imran-azhar

 

 

 

സ്വാദിഷ്ടമായ മൂന്ന് തരം സൂപ്പ് ഉണ്ടാക്കാം നമുക്ക്. ആരോഗ്യം നന്നായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പ്. വിവിധയിനം സൂപ്പുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ആഹാരത്തിന് മുമ്പാണ് സാധാരണ സൂപ്പ് ഉപയോഗിക്കാറ്.സ്വീറ്റ്‌കോണ്‍ വെജിറ്റബിള്‍ സൂപ്പ് ,ഒനിയന്‍ സൂപ്പ് ,മഷ്‌റൂം സൂപ്പ്.

 

സ്വീറ്റ്‌കോണ്‍ വെജിറ്റബിള്‍ സൂപ്പ്

 


ചേരുവകള്‍ 1. കാരറ്റ് കാല്‍ കിലോ 2. കാബേജ് കാല്‍ കിലോ 3. സ്പ്രിംഗ് ഒനിയന്‍ ഗ്രീന്‍സ് 1 4. കോണ്‍ഫഌവര്‍3 ടേബിള്‍സ്പൂണ്‍ 5. എണ്ണ 2 ടേബിള്‍സ്പൂണ്‍ 6. സ്വീറ്റ്‌കോണ്‍ കെര്‍നന്‍സ് അര കപ്പ് 7. വെജിറ്റബിള്‍ സ്‌റ്റോക്ക് 4,5 കപ്പ് 8. സ്വീറ്റ് കോണ്‍ (ക്രീം) 150 ഗ്രാം 9. ഉപ്പ് പാകത്തിന് 10. വെളുത്ത കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍ 11. പഞ്ചസാര 2 ടേബിള്‍സ്പൂണ്‍ പാകം ചെയ്യുന്ന വിധം: കാരറ്റ്, കാബേജ്, സ്പിംഗ് ഒനിയന്‍ ചെറുതായി അരിഞ്ഞു വെയ്ക്കുക.കോണ്‍ഫഌവര്‍ അര കപ്പ് വെള്ളത്തില്‍ കലക്കി വെയ്ക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച പച്ചക്കറികള്‍ 2 മിനിട്ട് വഴറ്റുക. ഇതിലോട്ടു വെജിറ്റബിള്‍ സ്‌റ്റോക്ക്് ഒഴിച്ച് തിളപ്പിക്കുക.എന്നിട്ട് സ്വീറ്റ് കോണ്‍ ഒഴിച്ച് 23 മിനിട്ട് നേരത്തേയ്ക്ക് വേവിക്കുക (മിക്‌സ് ആകുന്നതുവരെ). ഉപ്പ്,വെളുത്ത കുരുമുളകുപൊടി, പഞ്ചസാര എന്നിവ ചേര്‍ക്കുക. കലക്കി വെച്ച കോണ്‍ഫഌവര്‍ ഇതില്‍ ഇളക്കി ഒഴിച്ച് കൂടിയ തീയില്‍ സൂപ്പ് കട്ടിയാകുന്നതുവരെ തീയില്‍ വെയ്ക്കുക.ശേഷം അരിഞ്ഞ സ്പിംഗ് ഒനിയന്‍ തൂകി വിളമ്പുക

 

ഒനിയന്‍ സൂപ്പ്

 

ചേരുവകള്‍ 1. ബ്രഡ് 4 പീസ് 2. സവാള ചെറുതായി അരിഞ്ഞത് 5 3. വെള്ളം 1 ലിറ്റര്‍ 4. വെജിറ്റബിള്‍ സ്‌റ്റോക്ക് 5. ചീസ് 2 പീസ് 6. വെണ്ണ 60 ഗ്രാം 7. ഉപ്പ്, കുരുമുളകുപൊടി പാകത്തിന് പാകം ചെയ്യുന്ന വിധം ഒരു പാനില്‍ വെണ്ണയിട്ട് ഉരുക്കുക.അതില്‍ ഉള്ളിയിട്ട് കുറഞ്ഞ രീതിയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ ഇളക്കി വേവിക്കുക. ഇതിലോട്ട് വെജിറ്റബിള്‍ സ്‌റ്റോക്ക് ചേര്‍ത്ത് മൂന്നുമിനിട്ട് നേരം ഇളക്കുക. വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറുതീയില്‍ 30 മിനിട്ട് നേരം വെച്ചേക്കുക. ബ്രഡ് രണ്ടു വശവും റോസ്റ്റ് ചെയ്ത് ശേഷം ചെറിയ ചതുരത്തില്‍ മുറിച്ചു വെയ്ക്കുക. സൂപ്പില്‍ ആവശ്യാനുസരണം ഉപ്പും കുരുമുളകും ചേര്‍ക്കുകയും അതിനുശേഷം ശേഷം ബ്രഡ് കഷ്ണങ്ങളും ചീസും ഇട്ട് ഇളക്കി

 

മഷ്‌റൂം സൂപ്പ്

 

ചേരുവകള്‍ 1. മഷ്‌റൂം (കനംകുറച്ചരിഞ്ഞത്) 250 ഗ്രാം 2. ചെറിയ ഉള്ളി (അരിഞ്ഞത്) 2 എണ്ണം 3. ചിക്കന്‍ അല്ലങ്കെില്‍ വെജിറ്റബിള്‍ സ്‌റ്റോക്ക് 500 മില്ലി 4. കറുവേപ്പില ഒരു തണ്ട് 5. ഉപ്പ് പാകത്തിന് 6. കുരുമുളക് (ചതച്ചത്) 1 ടീ സ്പൂണ്‍ 7. കോണ്‍ഫഌവര്‍ 2 ടേബിള്‍സ്പൂണ്‍ 8. ഫ്രഷ് ക്രീം അലങ്കരിക്കുവാന്‍ പാകം ചെയ്യുന്നവിധം: വൃത്തിയാക്കി കനം കുറച്ചരിഞ്ഞ മഷ്‌റും, ചെറിയ ഉള്ളി, കറുവേപ്പില, കുരുമുളക് ചതച്ചത്, അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ സ്‌റ്റോക്ക് അല്ലെങ്കില്‍ വെജിറ്റബിള്‍ സ്‌റ്റോക്കില്‍ കുക്കറില്‍ വേവിക്കുക. ആവി വന്നതിനുശേഷം 3 മിനിറ്റൂകൂടി വച്ചിട്ട് പെട്ടെന്ന് ആവി കളയുക. ഇതില്‍ നിന്ന് കറുവേപ്പില മാറ്റിയിട്ട് തണുത്തശേഷം മിക്‌സിയിലടിക്കുക. വീണ്ടും അടുപ്പില്‍ വച്ച് തിളപ്പിക്കുക. കോണ്‍ഫഌവര്‍ വെള്ളത്തില്‍ കലക്കിയത് ഇതിലേക്ക് ചേര്‍ത്തി ഒന്നു കുറുകുന്നതുവരെ ഇളക്കുക. വിളമ്പുന്നതിനുമുമ്പ് ക്രീം ചേര്‍ത്തിളക്കി വറുത്ത മഷ്‌റൂം (കനംകുറച്ചരിഞ്ഞത്) മുകളില്‍ വിതറി വിളമ്പുക.