Monday 19 November 2018


മിക്സഡ് ഫ്രൂട്ട് സ്മൂത്തി

By Abhirami Sajikumar.06 May, 2018

imran-azhar

 

പഴങ്ങൾ ആരോഗ്യത്തിനു നല്ലതാണ്.പ്രത്യേകിച്ച് ചൂട് സമയത്ത് . പഴങ്ങൾ കഴിക്കുന്നതും  പഴങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഫ്രഷ് ജ്യൂസ്  കുടിക്കുന്നതും വളരെ നല്ലതാണ്. പഴങ്ങൾ പലത് ചേരുമ്പോൾ ഉള്ള രുചി ഒന്ന് വ്യത്യസ്തം തന്നെയാണ്. അങ്ങനെ പഴങ്ങൾ പലത് ചേർത്തുണ്ടാക്കിയ സ്മൂത്തി എങ്ങനുണ്ടാവുമെന്ന് നോക്കാം.

ചേരുവകള്‍ :-

  •  പച്ച മുന്തിരി - 10 എണ്ണം 

 

  • കറുത്ത മുന്തിരി - 10 എണ്ണം 

 

  • ആപ്പിള്‍ - 1 എണ്ണം 

 

  • റോബസ്റ്റ - 2 എണ്ണം

 

  • പാല്‍ - 2 കപ്പ് 

 

  • പഞ്ചസാര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

എല്ലാ പഴങ്ങളും മുറിച്ച്‌ പാലും പഞ്ചസാരയും ഐസും നന്നായി അടിച്ചെടുക്കുക. വേണമെങ്കിൽ  മുകളില്‍ ഐസ്‌ക്രീം ചേര്‍ത്ത് സെര്‍വ് ചെയ്യാം.