1. മഷ്റൂം - 500 ഗ്രാം 
  2. സവാള - 1  
  3. തക്കാളി - 1 ചെറുത് 
  4. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍ 
  5. ജീരകം - 1/4 ടീ സ്പൂണ്‍ 
  6. കടുക് - 1/4 ടീ സ്പൂണ്‍ 
  7. പച്ചമുളക് - 1 
  8. മഞ്ഞപ്പൊടി - 1/4 ടീസ്പൂണ്‍ 
  9. മല്ലിപ്പൊടി - 1 ടീസ്പൂണ്‍ 
  10. മുളകുപൊടി - 1/2 ടീസ്പൂണ്‍ 
  11. ഗരംമസാല - 1/4 ടീസ്പൂണ്‍ 
  12. എണ്ണ - 2 ടേബിള്‍ സ്പൂണ്‍ 
  13. മല്ലി ഇല - ആവശ്യത്തിന് 
  14. ഉപ്പ് - ആവശ്യത്തിന് 

അരയ്ക്കാന്‍ വേണ്ടത്

കുരുമുളക് -  ഒരു ടീസ്പൂണ്‍
ജീരകം -  ഒരു ടീസ്പൂണ്‍
വെളുത്തുള്ളി -  ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന ഇങ്ങനെ :-

 കുരുമുളക് , ജീരകം, വെളുത്തുള്ളി എന്നിവ ചതച്ചു വെക്കുക. പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകും ജീരകവും വറക്കുക. അതിലേക്കു ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള ഇട്ടു വഴറ്റുക. സവാള ബ്രൗണ്‍ നിറം ആവുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക.  അതിലേക്കു മഞ്ഞപ്പൊടി, മുളക് പൊടി , മല്ലിപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.  ഇതിലേക്ക് മഷ്റൂം ചേര്‍ത്ത് നന്നായിളക്കി 6-7 മിനിറ്റു അടച്ചു വേവിക്കുക.  ചതച്ചു വെച്ചിരിക്കുന്ന കുരുമുളക് മസാല ചേര്‍ത്ത് 5 മിനിറ്റു കൂടി വേവിക്കുക.മല്ലിയില ചേര്‍ത്ത് വിളമ്പാം