Thursday 24 August 2017

ആട്ടുകാല്‍ സൂപ്പ്

By online Desk .27 Feb, 2017

imran-azhar

 


ചേരുവകള്‍


• ആട്ടിന്റെ കാല്‍ - 16 എണ്ണം
• ഉളളി - 400 ഗ്രാം, നീളത്തിലരിഞ്ഞത്
• തക്കാളി - 350 ഗ്രാം
• വെളുത്തുളളി - 75 പൊടിയായരിഞ്ഞത്
• ജീരകം - 10 ഗ്രാം
• കുരുമുളക് - 25 ഗ്രാം
• മഞ്ഞള്‍,
• കുരുമുളക് പൊടി - 3 ടീസ്പൂണ്‍ വീതം
• ഉപ്പ് പാകത്തിന്
• മല്‌ളിയില
(പൊടിയായി അരിഞ്ഞത്)- 50 ഗ്രാം
• വെളളം - 4 ലിറ്റര്‍.


തയ്യാറാക്കുന്ന വിധം


ആട്ടിന്‍ കാല്‍ 4 ലിറ്റര്‍ വെളളത്തിലിട്ട് തിളപ്പിക്കുക. മജ്ജ അരിച്ചെടുക്കുക. വെളളം മാറ്റി വയ്ക്കുക. ചുവട് കട്ടിയുളള പാത്രം അടുപ്പത്ത് വയ്ക്കുക. മാറ്റിവച്ച വെളളം ഒഴിക്കുക. ഇതില്‍ മജ്ജ ചേര്‍ക്കുക. മല്‌ളിയിലയും കുരുമുളക് പൊടിയും ഒഴിച്ചുളള ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. തീ കുറയ്ക്കുക. മീതെ തെളിയുന്ന അഴുക്ക് മാറ്റുക. 2 മണിക്കൂര്‍ ചെറുതീയില്‍ വയ്ക്കുക. സൂപ്പ് അരിച്ച് 8 മിനിറ്റ് തിളപ്പിക്കുക. 8 എല്‌ളിന്‍ കഷ്ണമെടുത്ത് വയ്ക്കുക. മറ്റുള്ളവയുടെ മജ്ജയും മാംസവും എടുത്ത് എല്‌ള് കളയുക. കുരുമുളക് പൊടിയും ഉപ്പും ചേര്‍ക്കുക. 4 ബൗളുകളിലേക്ക് സൂപ്പ് പകരുക. മാറ്റി വച്ചതില്‍ 2 എല്‌ളിന്‍ കഷ്ണവും മജ്ജയും ഓരോ ബൗളിലേക്ക് ഇടുക. മല്‌ളിയില ഇട്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.