Tuesday 17 October 2017

രുചിയൂറും കാളനും ഓലനും

By BINDU PP.04 Aug, 2017

imran-azhar

 

 


ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണല്ലോ കാളനും ഓലനും . മോരിന്റേയും, വെണ്ണ പോലെ അരച്ച നാളികേരത്തിന്റേയും, വേവിച്ച കഷ്ണങ്ങളുടേയും ആനുപാതികമായ ചേര്‍ച്ചയില്‍ ഉണ്ടാകുന്ന വിഭവമാണ് കാളന്‍. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്തമാണ്.ഓലനും കാളനും എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം നമുക്ക്.

 

കാളൻ

ആവശ്യമുള്ള സാധനങ്ങള്‍:

തൈര് -നാല് കപ്പ്

ചേന -250ഗ്രാം-ചെറിയ കഷണങ്ങളാക്കിയത്
ഏത്തപ്പഴം - ഒരെണ്ണം- ചെറിയ കഷണങ്ങളാക്കിയത്
പച്ചമുളക് - അഞ്ചെണ്ണം -നെടുകെ പിളര്‍ന്നത്
തേങ്ങ - ഒരെണ്ണം
ജീരകം - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
കറിവേപ്പില - രണ്ടില
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
കടുക് - ഒരു സ്പൂണ്‍
വറ്റല്‍ മുളക് - രണ്ടെണ്ണം കഷണങ്ങളാക്കിയത്
ഉലുവ - അര സ്പൂണ്‍

 

തയ്യാറാക്കുന്ന വിധം

ചേന, ഏത്തപ്പഴം, പച്ചമുളക്, എന്നിവ മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് അല്പം വെള്ളത്തില്‍ വേവിക്കുക. അധികം വെള്ളം ചേര്‍ക്കാതെ തേങ്ങ ജീരകവും പച്ചമുളകും ചേര്‍ത്ത് നന്നായി അരക്കുക. കഷണങ്ങള്‍ വെന്തു വരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ത്ത് ഇളക്കുക. അരപ്പ് നന്നായി തിളക്കുമ്പോള്‍ അതിലേക്കു തൈര് ഒഴിക്കുക. ഒന്നു കുറുകുന്നതുവരെ നന്നായി ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ കടുക്, ഒരു നുള്ള് ജീരകം, ഉലുവ, രണ്ട് വറ്റല്‍ മുളക് , കറിവേപ്പില എന്നിവ ഇട്ട് താളിക്കുക.

 

ഓലൻ

 

 

ആവശ്യമുള്ള സാധനങ്ങള്‍:


കുമ്പളങ്ങ -അര കിലോ (കനം കുറച്ചു അരിഞ്ഞത്)

ജീരകം -കാല്‍ ടീസ്പൂണ്‍

വന്‍ പയര്‍ – അര കപ്പ്‌ (പുഴുഞ്ഞിയത് )

പച്ചമുളക് _അഞ്ച്

ചുമന്നുള്ളി – എട്ട് അല്ലി

തേങ്ങാപ്പാല്‍ – അര മുറി തേങ്ങയുടെ

കറിവേപ്പില -ഒരു തണ്ട്

വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുമ്പളങ്ങ ജീരകവും ആവശ്യമായ ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക .പച്ചമുളകും ചുമന്നുള്ളിയും,കറിവേപ്പിലയും ഇട്ട് ഒന്ന് കൂടി വേവിച്ചു വെള്ളം വറ്റിയാല്‍ ഉടനെ തേങ്ങാപ്പാലും വേവിച്ച പയറും ചേര്‍ക്കണം. .തീ ക്രമീകരിച്ചശേഷം വെളിച്ചെണ്ണ ചേര്‍ക്കുക . തേങ്ങാപ്പാല്‍ ചേര്‍ത്ത് ശേഷം തിളക്കരുത്.ആവി വരുമ്പോള്‍ വാങ്ങി വെക്കുക.

 

 

കൂടുതൽ ഓണവിശേഷങ്ങൾക്ക് ...........