Thursday 24 August 2017

'പരിപ്പ് മുതൽ പാലട വരെ ': ഓണം സ്പെഷ്യൽ പായസങ്ങൾ

By BINDU PP.01 Aug, 2017

imran-azhar

 

 


ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. "കാണം വിറ്റും ഓണം  ഉണ്ണണം" എന്ന പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കി ക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്. വിശാലവും വിഭവ സമൃദ്ധവും ആയ സദ്യ കേരളത്തില്‍ ഓരോ പ്രദേശത്തും ( വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാം‌കൂര്‍, തിരുവിതാം‌കൂര്‍) വത്യസ്ഥ രീതികളില്‍ ആണ് ഉണ്ടാക്കുന്നത്.എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യ. കൊതിയൂറും പായസങ്ങൾ സദ്യയുടെ പ്രധാന ആകർഷണമാണ്. പരിപ്പ് മുതൽ അട പ്രഥമൻ വരെ പായസങ്ങൾ ഉണ്ടാകാറുണ്ട് മലയാളികൾ. എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ പ്രധാനമായി ഉപയോഗിക്കുന്നത്.

 

കടല പായസം

 


ആവശ്യമുള്ള സാധനങ്ങള്‍:

കടലപ്പരിപ്പ്‌ - 250 ഗ്രാം.
ശര്‍ക്കര - 500 ഗ്രാം
നെയ്യ് - 100 ഗ്രാം
തേങ്ങാപ്പാല് –
ഒന്നാം പാല് - ഒരു കപ്പ്
രണ്ടാം പാല് - മൂന്നു കപ്പ്
നേർത്ത മൂന്നാം പാല് - മൂന്നു കപ്പ്
തേങ്ങ കൊത്തു -ഒരു മുറി തേങ്ങയുടെത്
ഏലക്കാപ്പൊടി – 1 1/2 ടീസ്പൂണ്‍
ചുക്കുപൊടി - 1 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്‌ - 50 ഗ്രാം
കിസ്‌മിസ് - 25 ഗ്രാം

 

തയ്യാറാക്കുന്ന വിധം


ഫ്രയിംഗ് പാനില്‍ കടല പരിപ്പ് എണ്ണ ചേര്‍ക്കാതെ വറുത്തെടുക്കുക . കരിഞ്ഞു പോകരുത്.
ചൂടാറിയതിനു ശേഷം വെള്ളത്തില്‍ 8-10 മണിക്കൂര്‍ കുതിരാന്‍ ഇടുക .ശര്‍ക്കര ഉരുക്കി അരിച്ചു വെക്കുക
കുക്കറില്‍ അര മണിക്കൂര്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക .ചൂടാറിയത്തിനു ശേഷം ഈ പരിപ്പ് ആവശ്യത്തിനു മൂന്നാം പാല്‍ ചേര്‍ത്തു മിക്സിയില്‍ അരച്ചെടുക്കുക.ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.രണ്ടാം പാല്‍ വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.ചെറുതായരിഞ്ഞ തേങ്ങങ്ങ, അണ്ടിപ്പരിപ്പ്‌, കിസ്‌മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

 

അട പ്രഥമൻ

ആവശ്യമുള്ള സാധനങ്ങൾ

അട - 250 ഗ്രാം
ശര്‍ക്കര - 600 ഗ്രാം
തേങ്ങ - 2
ഉണക്കമുന്തിരി - 15
അണ്ടിപ്പരിപ്പ് - 15 എണ്ണം
ഏലയ്ക്കാപ്പൊടി - 5
നെയ്യ് - പാകത്തിന്
തേങ്ങാക്കൊത്ത് - കുറച്ച്

 

തയ്യാറാക്കുന്ന വിധം

 

ശര്‍ക്കര ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ശര്‍ക്കര പാനീയമുണ്ടാക്കുക. തേങ്ങ തിരുമ്മി ഒന്നാം പാ‍ല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിവയെടുത്ത് മാറ്റി വയ്ക്കുക. എന്നിട്ട് അട വേവിച്ച് തണുത്തവെള്ളത്തില്‍ വാര്‍ത്തെടുക്കുക. അതിനുശേഷം അട ശര്‍ക്കരയില്‍ വഴറ്റിയെടുക്കുക. അതിലേക്ക് രണ്ടാം പാലും മൂന്നാം പാലും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ക്കുക. എന്നിട്ട് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക. നെയ്യ് ചൂടാക്കി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് പ്രഥമനില്‍ ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക.രുചിയേറും പ്രഥമന്‍ തയ്യാര്‍.

 

സേമിയ പായസം

 

 

ആവശ്യമുള്ള സാധനങ്ങൾ

സേമിയ 200 ഗ്രാം
പാൽ 1 മുതൽ ഒന്നര ലിറ്റർ വരെ
നെയ്‌ 2 ടേബിൾ സ്പൂണ്‍
ചൗവരി അല്ലെങ്കിൽ സാഗോ ( 2 സ്പൂണ്‍ ,വേണമെങ്കിൽ ചേർത്താൽ മതി ,ടേസ്റ്റ് കൂടും )
വെള്ളം 2 കപ്പ്‌
പഞ്ചസാര
ഏലക്ക പൊടി
ഉപ്പ് ഒരു നുള്ള്
അണ്ടിപരിപ്പ്
ഉണക്കമുന്തിരി

തയ്യാറാക്കുന്ന വിധം

ആദ്യം പാനിൽ 2 സ്പൂണ്‍ നെയ്‌ ഒഴിച് കശുവണ്ടി ,മുന്തിരി വറുത്തു മാറ്റി വെക്കുക.ആ നെയ്യിൽ തന്നെ സേമിയ ഒന്ന് വറുത്തു ചൗവരിയും വെള്ളവും പകുതി പാലും ചേർത്ത് വേവിക്കുക .ഇടക്കിടക്ക് ഇളക്കി കൊണ്ടിരിക്കണം .നല്ല വെന്തതിനു ശേഷം പഞ്ചസാര ചേർക്കുക .നല്ല മിക്സ്‌ ചെയ്തതിനു ശേഷം ബാക്കി പാൽ ചേർത്ത് തിളക്കുമ്പോൾ തീ ഓഫ്‌ ചെയ്യാം.ചെറിയ തീയിൽ വേണം പായസം വേവിക്കാൻ .അല്ലെങ്കിൽ അടിയിൽ പിടിക്കും.ഏലക്ക പൊടി ചേർക്കുക .നട്സ് കിസ്സ്മിസ് ചേർക്കുക .പായസം റെഡി .

 

പരിപ്പ് പായസം