Tuesday 19 March 2024




വേനൽക്കാലത്ത് ബെസ്റ് പഴങ്കഞ്ഞി !!!

By BINDU PP.25 Apr, 2017

imran-azhar

 

 

ചൂടുകാലത്തെ ഭക്ഷണക്കാര്യത്തെ കുറിച്ച് ആർക്കുമറിയില്ല. കഠിനമേറിയ ഭക്ഷണം കഴിക്കും .. ചൂടുകാലത്തെ ശ്രദ്ധിക്കാതെ . പലതരാം അശോകനാണ് വരാൻ സാധ്യതകൂടും.ചൂടുകാലത്ത് ശരീരം തണുപ്പിക്കാനുള്ള പോംവഴിയാണ് എല്ലാവരും അന്വേഷിക്കുന്നത്. വേനല്‍ചൂടകറ്റാനും ചര്‍മ സംരക്ഷണത്തിനും പഴങ്കഞ്ഞിക്കുകഴിയും...

 

പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പംതോന്നിക്കാനും, അലര്‍ജിയും മറ്റും തടയാനും അണുബാധകള്‍ ഉണ്ടാവാതിരിക്കാനും സഹായിക്കും. മറ്റുള്ള ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയില്‍ വിറ്റാമിന്‍ ബി 6, ബി12 തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി കഴിക്കുന്നത് ദഹനത്തിനും ഏറെ ഗുണപ്രദമാണ്.
ചോറ് വെള്ളത്തിലിട്ട് മണിക്കൂറുകളോളം വയ്ക്കുന്നത് ലാക്ടിക് ആസിഡ് ബാക്ടീരിയ പ്രവര്‍ത്തിച്ച് ചോറിലെ അയണ്‍, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങളെയൊക്കെ ഇരട്ടിപ്പിക്കാന്‍ സഹായിക്കും. ബ്ലഡ്പ്രഷര്‍, ഹൈപ്പര്‍ടെന്‍ഷന്‍, അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും.

പഴങ്കഞ്ഞി

ആവശ്യമുള്ള സാധനങ്ങള്‍
കുത്തരി - 1 കപ്പ്(തലേദിവസം വേവിച്ചുവച്ചത്)
വെള്ളം - 3 കപ്പ്
ഉപ്പ്് - പാകത്തിന്

തയാറാക്കുന്ന വിധം തലേദിവസത്തെ ചോറ് വെള്ളമൊഴിച്ച് ഇടുക. രാവിലെ ഉപ്പ് ചേര്‍ത്ത് ഇളക്കി ചെറുപയര്‍ ഉലര്‍ത്തിയത്, മാങ്ങാ ചമ്മന്തി, അച്ചാര്‍ ഇവയ്ക്കൊപ്പം വിളമ്പാവുന്നതാണ്. (തവിട് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് കൂടുതല്‍ ആരോഗ്യപ്രദം.

ആവശ്യമുള്ള സാധനങ്ങള്‍
വേവിച്ച ചോറ്- 1 കപ്പ്
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യത്തിന്
പച്ചമുളക്- 1 എണ്ണം
ചെറിയ ഉള്ളി ചതച്ചത് - 2 എണ്ണം

തയാറാക്കുന്ന വിധം


തലേദിവസത്തെ ചോറ് വെള്ളമൊഴിച്ച് ഇട്ട് വയ്ക്കുക. ഇതിലേക്ക് മറ്റ് ചേരുവകളെല്ലാം ചേര്‍ത്ത് കൈകൊണ്ട് ഉടച്ചശേഷം കഴിക്കാവുന്നതാണ്. കാന്താരിമുളകും ഉപയോഗിക്കാം. (ചോറ് വെള്ളമൊഴിച്ച് ഫ്രിഡ്ജില്‍ വയ്ക്കാതിരിക്കുന്നതാണ് ഉത്തമം. ഫ്രിഡ്ജില്‍ വച്ചാല്‍ ഗുണം കുറയും.