Saturday 26 May 2018

റാഗി ഇഡ്ഡലി

By Abhirami Sajikumar .09 May, 2018

imran-azhar

 

ആവശ്യമുള്ള സാധനങ്ങള്‍ :-

  • പച്ചരി - 200 ഗ്രാം 

 

  • ഉഴുന്ന് - 1/2 കപ്പ്

 

  • ജീരകം - 1/4 ടീസ്പൂണ്‍

 

  • റാഗിപ്പൊടി - 120 ഗ്രാം 

 

  • വെള്ളം - ആവശ്യത്തിന് 

 

  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം :-

 

പച്ചരി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ഉഴുന്നും ജീരകവും ഒരുമിച്ച്‌ കുതിര്‍ത്തുവയ്ക്കുക. ശേഷം പച്ചരിയും ഉഴുന്നും മിക്സിയില്‍ അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പും റാഗിപ്പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. ഇഡ്ഡലിത്തട്ടില്‍ മയം പുരട്ടി മാവ് കോരിയൊഴിച്ച്‌ ആവിയില്‍ വേവിച്ചെടുക്കാം.