Thursday 20 September 2018



ഈസ്റ്ററിന് ഇന്‍ട്രിയപ്പം

By Abhirami Sajikumar.30 Mar, 2018

imran-azhar

 

ചേരുവകള്‍ :-


1. പച്ചരി - രണ്ട് കപ്പ്
2. ഉഴുന്ന് - അര കപ്പ്
3. തേങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിച്ചത് - അര കപ്പ്
4. ചുവന്നുള്ളി ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
5. കറിവേപ്പില - രണ്ടു തണ്ട്
6. മഞ്ഞള്‍പ്പൊടി- രണ്ടു നുള്ള്
7. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

നാല് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തിയെടുത്ത ഉഴുന്നും പച്ചരിയും ഇഡ്ഡലി മാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക. ശേഷം ചുവന്നുള്ളിയും തേങ്ങാക്കൊത്തും കറിവേപ്പിലയും വെവ്വേറെ വറുത്ത് എടുക്കുക. ഇതില്‍ നിന്ന് ഓരോ സ്പൂണ്‍ ടോപ്പിങ്ങിനായി മാറ്റി വച്ച്‌ ബാക്കിയുള്ളത് മാവിലേക്ക് ഇളക്കി ചേര്‍ക്കുക. ഒപ്പം ആവശ്യത്തിന് ഉപ്പും രണ്ടു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.

അരമണിക്കൂറിനു ശേഷം, ചുവട് കട്ടിയുള്ള പാനില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്ബോള്‍ ആവശ്യത്തിന് മാവ് കോരിയൊഴിച്ച്‌ ചെറുതീയില്‍ മൂടി വച്ച്‌ വേവിക്കുക. പാതി വേവാകുമ്ബോള്‍ ടോപ്പിങ് ചേര്‍ക്കുക. താഴ്ഭാഗം ഗോള്‍ഡണ്‍ ബ്രൗണ്‍ ആവുമ്ബോള്‍ പാനില്‍ നിന്ന് മാറ്റി കഷ്ണങ്ങളായി മുറിച്ചു വിളമ്പാം.